CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 34 Seconds Ago
Breaking Now

പ്രണവിനൊപ്പം കല്യാണിയുമെത്തും കുഞ്ഞാലിമരയ്ക്കാറില്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ്ബജറ്റ് ചരിത്രസിനിമ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവും വേഷമിടുന്നതായി സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ പ്രണവിനൊപ്പം കല്ല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരയ്ക്കാറുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുക എന്നാണ് സൂചന. ഇരുവര്‍ക്കും ചിത്രത്തില്‍ ഗസ്റ്റ് അപ്പിയറന്‍സാണ്. ഇവര്‍ക്ക് പുറമേ കീര്‍ത്തി സുരേഷും മഞ്ജുവാര്യരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തെലുങ്ക് ചിത്രം ഹലോയിലൂടെയായിരുന്നു കല്ല്യാണിയുടെ സിനിമാ അരങ്ങേറ്റം. ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. മലയാള സിനിമയിലേക്കുള്ള കല്ല്യാണിയുടെ അരങ്ങേറ്റമായിരിക്കും മരയ്ക്കാര്‍ എന്നതാണ് സൂചന.

100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മരയ്ക്കാറിന്റെ സംവിധാനത്തിനു പുറമേ തിരക്കഥാ രചനയും പ്രിയദര്‍ശനാണ് നടത്തുന്നത്. സഹതിരക്കഥാകൃത്തായി ഐവി ശശിയുടെ മകനായ അനിയുമുണ്ട്. കുഞ്ഞാലിമരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും. 

 




കൂടുതല്‍വാര്‍ത്തകള്‍.