CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 18 Minutes 5 Seconds Ago
Breaking Now

എല്‍ നിനോ പ്രതിഭാസം യുകെയെ മാസങ്ങളോളം മഞ്ഞില്‍ മുക്കും; ബ്രിട്ടന് നേരിടേണ്ടത് കടുപ്പമേറിയ ഐസ് കൊടുങ്കാറ്റ്; വസന്തകാലം വരെ തണുപ്പ്; ഡിസംബര്‍ മുതല്‍ പണിയാരംഭിക്കും; എന്‍എച്ച്എസ് ജീവനക്കാര്‍ ആശങ്കയില്‍; രാജ്യം സ്തംഭിക്കും

ഐസ് കൊടുങ്കാറ്റ് രോഷാകുലമായാല്‍ രാജ്യം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ്

മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന മഞ്ഞുവീഴ്ചയില്‍ ബ്രിട്ടന്‍ തണുത്തുറയുന്നതിന് പുറമെ ഐസ് കൊടുങ്കാറ്റും പുതിയ തലവേദന സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. പസഫിക്കില്‍ രൂപപ്പെടുന്ന എല്‍ നിനോയാണ് ഡിസംബര്‍ മുതല്‍ യുകെയില്‍ ഐസ് കൊടുങ്കാറ്റിന് രൂപം നല്‍കുകയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ക്രിസ്മസിനും, ന്യൂഇയറിനും ഇടയില്‍ അറ്റ്‌ലാന്റിക്കില്‍ നിന്നുമുള്ള തണുപ്പ് വീശിയെത്തുന്നതോടെ കാര്യങ്ങള്‍ ആരംഭിക്കും. ശൈത്യകാലം കടുക്കുമെന്ന് വ്യക്തമായതോടെ എന്‍എച്ച്എസ് സേവനങ്ങള്‍ അവതാളത്തിലാകുമെന്നാണ് ആശങ്ക.

ക്രിസ്മസ് കാലം കടുപ്പമേറിയ കാലാവസ്ഥയുടേത് കൂടിയാകുമെന്ന് എക്‌സെട്ര കാലാവസ്ഥാ പ്രവചനക്കാര്‍ അറിയിക്കുന്നു. ഇതിന് ഏറെ സമയമുള്ളതിനാല്‍ വ്യതിയാനങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതിനൊപ്പം എല്‍ നിനോ പ്രതിഭാസം കൂടി രൂപപ്പെട്ടാല്‍ കടുത്ത കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ രൂപപ്പെടും. ശരാശരി ശൈത്യകാലത്തേക്കാള്‍ കടുപ്പമാകും ഇത് ബ്രിട്ടന് സമ്മാനിക്കുക. ഈ വര്‍ഷം എല്‍ നിനോ ആവര്‍ത്തിച്ചാല്‍ 15 വര്‍ഷത്തിനിടെ ആറാമത്തെ തവണയാകും കാലാവസ്ഥയുടെ രോഷം അനുഭവിക്കേണ്ടി വരിക.

വര്‍ഷാവസാനത്തോടെ എല്‍ നിനോയെ സൂക്ഷിക്കണമെന്ന് വേള്‍ഡ് മീറ്റിയോറോളജിക്കല്‍ ഓര്‍ഗനൈസേഷനും മുന്നറിയിപ്പ് നല്‍കി. ഇതിനുള്ള സാധ്യത 70 ശതമാനം ആയതിനാല്‍ യുകെയ്ക്ക് ഞെട്ടിക്കുന്ന ശൈത്യകാലമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അനുമാനം. ഐസ് കൊടുങ്കാറ്റ് രോഷാകുലമായാല്‍ രാജ്യം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് പൂജ്യത്തിന് താഴെ താപനില എത്തിച്ചതിന്റെ ആഘാതം മാറും മുന്‍പാണ് ശൈത്യകാലം ദുസ്സൂചനയുമായി മുന്നില്‍ നില്‍ക്കുന്നത്. എന്‍എച്ച്എസ് സേവനങ്ങള്‍ തേടിയെത്തുന്ന രോഗികളുടെ എണ്ണമേറിയാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്ന ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും, മറ്റ് ജീവനക്കാരുടെയും നടുവൊടിയുമെന്ന് ഉറപ്പ്.




കൂടുതല്‍വാര്‍ത്തകള്‍.