CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 19 Seconds Ago
Breaking Now

ശൈത്യകാലത്ത് ജിപിമാര്‍ അധിക ഷിഫ്റ്റ് പണിയെടുത്താല്‍ കൂടുതല്‍ കാശ് പോക്കറ്റിലാക്കാമെന്ന് മോഹിപ്പിച്ച് എന്‍എച്ച്എസ് ഇംഗ്ലണ്ട്; ജിപി വിന്റര്‍ ഇന്‍ഡെമ്‌നിറ്റി സ്‌കീമിന് 10 മില്ല്യണ്‍ പൗണ്ട്

അധിക സേവനത്തിന് പിന്തുണ നല്‍കുന്നത് വഴി ജിപിമാരെ വിനിയോഗിക്കാമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍

ശൈത്യകാലം വരികയാണ്. കാര്യങ്ങള്‍ പഴയ മുറയ്ക്ക് പോയാല്‍ എന്‍എച്ച്എസ് സേവനങ്ങള്‍ പൊട്ടിത്തെറിക്കും. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പറഞ്ഞുവെച്ച ശമ്പള വര്‍ദ്ധനവ് വാഗ്ദാനങ്ങളായി അവശേഷിക്കുന്നു. ജിപിമാര്‍ പതിവ് പണിയും കഴിഞ്ഞ് തിരികെ പോയാല്‍ കാര്യങ്ങള്‍ പ്രശ്‌നമാകും. അതുകൊണ്ട് തന്നെ അധിക ഷിഫ്റ്റുകളില്‍ കയറുന്ന ജിപിമാര്‍ക്കുള്ള ചെലവ് വഹിക്കാമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അധികമായി ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കും, ഔട്ട്-ഓഫ്-അവേഴ്‌സ്, മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാത്ത കെയര്‍ സെഷനുകള്‍ എന്നിവയെല്ലാം 10 മില്ല്യണ്‍ പൗണ്ട് ഉപയോഗിച്ച് കവര്‍ ചെയ്യാമെന്നാണ് വാഗ്ദാനം. ഒക്ടോബര്‍ 1 മുതല്‍ ഈ സൗകര്യം ലഭിക്കും. കഴിഞ്ഞ വര്‍ഷവും ഈ രീതിയില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് സ്‌കീമിന് പണം വകയിരുത്തിയിരുന്നു. മാര്‍ച്ച് 31 വരെയാണ് സ്‌കീം പ്രാബല്യത്തിലുണ്ടാകുക.

ഇതുവഴി പതിവ് സബ്‌സ്‌ക്രിപ്ഷന്‍ ഫീസല്ലാതെ മറ്റൊന്നും ശൈത്യകാലത്തെ അധിക ഷിഫ്റ്റുകള്‍ക്ക് മെഡിക്കല്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന് നല്‍കേണ്ടതില്ല. അധിക സേവനത്തിന് പിന്തുണ നല്‍കുന്നത് വഴി ജിപിമാരെ വിനിയോഗിക്കാമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍. എ&ഇ, മറ്റ് എന്‍എച്ച്എസ് സേവനങ്ങളിലുള്ള സമ്മര്‍ദം ഇതുവഴി കുറയ്ക്കാമെന്നാണ് പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.