CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 8 Minutes 9 Seconds Ago
Breaking Now

മണിയുടെ മരണത്തെ കുറിച്ച് സിനിമയിലുണ്ടെന്ന് വിനയന്‍

കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍. വിവാദങ്ങളെ ഭയമില്ല. മണിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം വിഷയമാകുന്നുണ്ട്. മണിയുടെ ജീവിതത്തിലെ പ്രിയപ്പെട്ട സ്ഥലമായിരുന്നു പാടി. ട്രെയ്‌ലര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പാടിയിലെ ഭാഗമാണെന്നും വിനയന്‍ പറഞ്ഞു.

മണിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. മരണത്തില്‍ തനിക്ക് മനസിലായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെയെന്നും വിനയന്‍ പറഞ്ഞു. വിവാദമുണ്ടാക്കാനായി എടുത്ത സിനിമയല്ല തന്റെതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. 

രാജാമണിയാണ് മണിയായി വേഷമിടുന്നത് .

 




കൂടുതല്‍വാര്‍ത്തകള്‍.