CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 21 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ തൊലി കറുത്ത് പോയാല്‍ ശമ്പളവും കുറയും; കറുത്ത ഡോക്ടര്‍മാര്‍ക്ക് വര്‍ഷത്തില്‍ 10,000 പൗണ്ട് കുറവ്; നഴ്‌സുമാര്‍ക്ക് 2700 പൗണ്ട് ശമ്പളം കുറയും; വെളുത്തവരെന്ന് അഹങ്കരിക്കുന്ന ഇന്ത്യന്‍ ജീവനക്കാരും ബ്രിട്ടീഷുകാരന് കറുത്തവര്‍ തന്നെ!

കറുത്തവരായാലും രോഗിക്ക് നല്‍കുന്ന പരിചരണം ഒന്ന് തന്നെയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍ ഡോ. ചാന്ദ് നാഗ്‌പോള്‍

തൊലിയുടെ നിറംകൊണ്ട് ചെയ്യുന്ന ജോലിക്കുള്ള ശമ്പളം അളക്കപ്പെടുന്നത് ന്യായീകരിക്കാന്‍ കഴിയുന്നതാണോ? ചര്‍മ്മത്തിന്റെ നിറം അല്‍പ്പം വെളുത്തിരുന്നാല്‍ വലിയവനെന്നും, മുന്‍ഗണന ലഭിക്കേണ്ടവനെന്നുമുള്ള വിലയിരുത്തല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇത് യുകെയുടെ ആരോഗ്യ സേവനദാതാക്കളായ എന്‍എച്ച്എസിലും നിലനില്‍ക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തൊലി കറുത്തവര്‍ക്ക് വെളുത്തവരേക്കാള്‍ കുറവ് ശമ്പളമാണ് നല്‍കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്‍എച്ച്എസിലെ കറുത്ത ഡോക്ടര്‍മാര്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്ന ശമ്പളത്തില്‍ ശരാശരി 10,000 പൗണ്ടിന്റെ കുറവുണ്ടെന്നാണ് കണക്ക്. കറുത്ത നഴ്‌സുമാര്‍ക്കാകട്ടെ വെളുത്തവരേക്കാള്‍ 2700 പൗണ്ട് കുറവാണ് നല്‍കുന്നതെന്നും വരുമാനത്തിലെ വംശീയതയെക്കുറിച്ചുള്ള ഏറ്റവും വലിയ പഠനം തെളിയിക്കുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ 750,000 ജീവനക്കാരുടെ ശമ്പളം അടിസ്ഥാനമാക്കിയാണ് വെളിപ്പെടുത്തല്‍. വംശീയ വേര്‍തിരിവ് എന്‍എച്ച്എസ് ശക്തമായി നിലനില്‍ക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ കണക്കുകള്‍.

കറുത്ത വനിതാ ഡോക്ടര്‍മാര്‍ക്ക് വര്‍ഷത്തില്‍ 9612 പൗണ്ടിന്റെ കുറവും, കറുത്ത പുരുഷ ഡോക്ടര്‍മാര്‍ക്ക് 9492 പൗണ്ടുമാണ് കുറവെന്ന് എന്‍എച്ച്എസ് ഡിജിറ്റല്‍ കണ്ടെത്തി. കറുത്ത വനിതാ നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും വര്‍ഷത്തില്‍ 2700 പൗണ്ടാണ് കുറവ്. കറുത്ത പുരുഷ നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും 1872 പൗണ്ടും കുറവാണ് ലഭിക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസിലെ വിവിധ റോളുകളില്‍ വെളുത്ത ജീവനക്കാരേക്കാള്‍ ഏറെ കുറവാണ് കറുത്തവര്‍ക്ക് നല്‍കുന്നതെന്നും എന്‍എച്ച്എസ് ഡിജിറ്റല്‍ കണ്ടെത്തി.

മെഡിക്കല്‍ സേവനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ബിഎംഇ ഡോക്ടര്‍മാര്‍ക്കും, മറ്റ് കറുത്തവരായ ജീവനക്കാര്‍ക്കും സ്വീകാര്യമല്ലാത്ത തടസ്സങ്ങളും, പെനാല്‍റ്റിയും, വിവേചനവും നിലനില്‍ക്കുന്നുവെന്ന് ഇത് തെളിയിക്കുന്നതായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍ ഡോ. ചാന്ദ് നാഗ്‌പോള്‍ ചൂണ്ടിക്കാണിച്ചു. 21-ാം നൂറ്റാണ്ടില്‍ ഈ വേര്‍തിരിവ് നിലനില്‍ക്കുന്നുവെന്നത് ശരിയല്ല. കറുത്തവരായാലും രോഗിക്ക് നല്‍കുന്ന പരിചരണം ഒന്ന് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നിറത്തിന്റെയും വംശീയതയുടെയും പേരിലുള്ള ശമ്പളത്തിന്റെ വ്യതിയാനം വളരെ വലുതാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡോണാ കിനെയര്‍ പറഞ്ഞു. ഹെല്‍ത്ത് കെയറില്‍ ബിഎഎംഇ ജീവനക്കാര്‍ നേരിടുന്ന വെല്ലുവിളിയാണ് ഇതോടെ വ്യക്തമാകുന്നതെന്ന് ഡോണാ ചൂണ്ടിക്കാണിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.