CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 39 Minutes 6 Seconds Ago
Breaking Now

ഗവാസ്‌കറുടെ ഉപദേശം ക്യാപ്റ്റന്‍ കൂള്‍ ഏറ്റെടുക്കുമോ?

ധോണി തീര്‍ച്ചയായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നാണ് ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത്.

ദില്ലി: ബാറ്റ് കൊണ്ട് മോശം പ്രകടനമാണ് അടുത്തിടെയായി എംഎസ് ധോണി കാഴ്ചവെയ്ക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുന്‍ ക്യാപ്റ്റന്റെ ബാറ്റിംഗ് ഒട്ടും ആശാവഹമല്ല. എന്തായാലും ക്രീസില്‍ പാടുപെടുന്ന ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോയ ശേഷം തന്റെ ഫോം വീണ്ടെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് അവസരം നേടണമെന്നാണ് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിന്റെ ഉപദേശം. 

ധോണി തീര്‍ച്ചയായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നാണ് ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത്. നാല് ദിവസ മത്സരങ്ങളിലും അദ്ദേഹം കളിക്കണം. ജാര്‍ഖണ്ഡില്‍ നിന്നുമുള്ള നിരവധി പുതുമുഖ താരങ്ങളെ സഹായിക്കാന്‍ ധോണിക്ക് സാധിക്കും, ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 

50 ഓവര്‍ മത്സരത്തില്‍ അവസരങ്ങള്‍ക്ക് പരിമിതികളുണ്ട്. എന്നാല്‍ ചതുര്‍ദിന മത്സരങ്ങളില്‍ ദീര്‍ഘമായ ഇന്നിംഗ്‌സുകള്‍ കളിക്കാം. സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും, കാലുകള്‍ക്കും, താളം കണ്ടെത്താനും ഇത് സഹായിക്കും, ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം നില്‍ക്കുന്ന സ്വാധീനമുള്ള താരമാണ് ധോണി. പക്ഷെ ബാറ്റ് കൊണ്ട് മികവ് കാണിക്കാത്തത് ഇന്ത്യക്ക് തലവേദനയാണ്. 

അന്തിമ ഓവറുകളില്‍ ധോണിയുടെ സേവനം ഇന്ത്യക്ക് ഏറെ സുപ്രധാനമാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ ക്യാപ്റ്റന്‍ കൂള്‍ പരാജയപ്പെടുന്നതാണ് ടീമിനെ ആശങ്കപ്പെടുത്തുന്നത്. ഈ വര്‍ഷം 9 ഏകദിനങ്ങളില്‍ നിന്നും 189 റണ്ണാണ് ധോണിയുടെ സമ്പാദ്യം. 42 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍. 

 

 




കൂടുതല്‍വാര്‍ത്തകള്‍.