CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 59 Seconds Ago
Breaking Now

അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയ വേഷവുമായി മരക്കാറില്‍ മുകേഷും ; പ്രമുഖ താരങ്ങള്‍ എല്ലാം ചിത്രത്തിന്റെ ഭാഗമാകും

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ മരയ്ക്കാര്‍ അറബികടലിന്റെ സിംഹത്തില്‍ മുകേഷ് ഒരു പ്രധാന വേഷത്തിലെത്തുന്നു. സാമൂതിയിരുടെ വേഷമാണ് മുകേഷ് അവതരിപ്പിക്കുന്നത്. 36 വര്‍ഷം നീണ്ട കരിയറില്‍ 240 വേഷം ചെയ്തിട്ടുള്ള മുകേഷിന് ലഭിക്കുന്ന ഏറ്റവും ശ്രദ്ധേയമായ വേഷമാണ് സാമൂതിരിയുടേത് . ആദ്യമായാണ് ഒരു ചരിത്ര സിനിമയില്‍ അഭിനയിക്കുന്നത്. സമൂതിരിയുടെ കപ്പല്‍പടയുടെ നായകനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍.

കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജുവാണ് നായിക. കുഞ്ഞാലി മരയ്ക്കാറുടെ ചെറുപ്പ കാലം വേഷമിടുന്നത് പ്രണവ് ആണ്. പ്രണവിന്റെ ജോഡിയാകുന്നത് പ്രിയദര്‍ശന്റെ മകള്‍ കല്യാണിയാണ്. നാലു നായികമാരാണ് ഉള്ളത്. കീര്‍ത്തി സുരേഷ് മൂന്നാമത്തെ നായിക. നാലാമത്തെയാളെ തീരുമാനിച്ചിട്ടില്ല. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കിക്കുന്ന ചിത്രമാണ്. നൂറു കോടി ബഡ്ജറ്റില്‍ നവംബര്‍ 15 ന് ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങും .




കൂടുതല്‍വാര്‍ത്തകള്‍.