CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 26 Minutes 38 Seconds Ago
Breaking Now

ആര്യയ്‌ക്കെതിരെ പേളി ഫാന്‍സിന്റെ സൈബര്‍ ആക്രമണം

അവതാരികയായ ആര്യയ്‌ക്കെതിരെ പേളി ഫാന്‍സിന്റെ സൈബര്‍ ആക്രമണം. മലയാളം ചാനല്‍ റിയാലിറ്റി ഷോകള്‍ മികച്ചതായി മുന്നേറിക്കൊണ്ടിരിക്കുന്ന ബിഗ്‌ബോസ് മലയാളം ഷോ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഷോയില്‍ ഫൈനലിസ്റ്റുകളുമായി എത്തിയിരിക്കുന്നത് പേളിമാണി, ശ്രീനിഷ്, ഷിയാസ് ,സുരേഷ്, സാബുമോന്‍ എന്നിവരാണ്. ഇവരില്‍ മികച്ച സ്ഥാനാര്‍ത്ഥി സാബുവാണെന്ന് ആര്യ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പേളി ആര്‍മി എന്ന പേളി ആരാധക സംഘം ആര്യയുടെ ഫേസ്ബുക്കില്‍ ആക്രമണം നടത്തിയത്. സോഷ്യല്‍മീഡിയ ലൈവ് വീഡിയോയിലൂടെയാണ് തന്റെ പ്രിയ താരത്തെ ആര്യ വെളിപ്പെടുത്തിയത്.

വീഡിയോയില്‍ സാബുവിനെയാണ് ഇഷ്ടമെന്ന് ആര്യ പറഞ്ഞതോടെ പ്രകോപന കമന്റുകള്‍ വന്നു തുടങ്ങി. പേളി ഹേറ്റര്‍ എന്നാണ് ആര്യ വിളിച്ചത്. അവര്‍ പേളി ആരാധകരായിരുന്നുവെന്നാണ് ആര്യ ആരോപിക്കുന്നത്. തനിക്ക് അവരുടെ ഭീഷണി നേരിട്ടെന്നും ആര്യ പറയുന്നു.

പേളിയോട് ആര്യയ്ക്ക് അസൂസയാണെന്ന് ചിലര്‍ കമന്റ് ചെയ്തു.ബിഗ് ബോസ് മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കാനായി മാത്രം സൃഷ്ടിക്കപ്പെട്ട വ്യാജ പ്രൊഫൈലുകളാണോ അതെന്നും ആര്യ സംശയിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.