CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 45 Minutes 16 Seconds Ago
Breaking Now

ഡോക്ടര്‍ വിവാഹിതനാണ്, സൂക്ഷിക്കുക! രോഗിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച കേസില്‍ ജോലി പോകാതെ രക്ഷപ്പെട്ടു; പക്ഷെ സ്വഭാവം മാറിയില്ല; വനിതാ ഹൗസ്‌കീപ്പര്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതോടെ ജോലി തെറിച്ചു; മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും പുറത്താക്കി

ഗര്‍ഭനിരോധന മാര്‍ഗ്ഗത്തെക്കുറിച്ച് അറിയാനായി എത്തിയപ്പോഴാണ് ഡോക്ടര്‍ മോശമായി സംസാരിക്കുകയും സെക്‌സ് ഓഫര്‍ ചെയ്യുകയും ചെയ്തത്

രോഗിക്ക് നേരെ ലൈംഗികപരമായ നീക്കങ്ങള്‍ നടത്തിയിട്ടും ജോലി പോകാതെ രക്ഷപ്പെട്ട ഫാമിലി ഡോക്ടര്‍ ഒടുവില്‍ അതേ വഴിയില്‍ പുറത്തേക്ക്. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കുളിക്കുന്നതിനിടെ വനിതാ ഹൗസ്‌കീപ്പര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതോടെയാണ് ഡോക്ടറുടെ ജോലി തെറിച്ചത്. സര്‍ജറി ഡെസ്‌കില്‍ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ രോഗിയെ ക്ഷണിച്ചെന്ന പരാതിയില്‍ കഴിഞ്ഞ നവംബറില്‍ സസ്‌പെന്‍ഷന്‍ നേരിട്ട 36-കാരനായ ഡോക്ടര്‍ മുഹമ്മദ് ഇഹ്‌സാനാണ് ഒടുവില്‍ സ്വയം കുഴിതോണ്ടിയത്. 

ആദ്യത്തെ കേസില്‍ തന്റെ പെരുമാറ്റം മോശമായെന്നും, ഇതില്‍ ഏറെ ഖേദമുണ്ടെന്നും പറഞ്ഞ ഡോക്ടര്‍ ഇതുപോലുള്ള പെരുമാറ്റങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ മെന്റര്‍ സര്‍വ്വീസില്‍ ലിസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ വിവാഹിതനായ ഇഹ്‌സാനെതിരെ പോലീസിനെ സമീപിച്ചത് വീട്ടിലെ ഹൗസ്‌കീപ്പറായിരുന്നു. ഹഡേഴ്‌സ്ഫീല്‍ഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇയാള്‍ ലൈംഗികതയ്ക്കായി സമീപിച്ചെന്നും, നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമായിരുന്നു പരാതി. സംഭവത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിച്ചില്ലെങ്കിലും കേസ് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ മുന്‍പാകെ എത്തുകയായിരുന്നു. 

ലൈംഗികപരമായ പെരുമാറ്റദൂഷ്യം നടത്തിയതായി കൗണ്‍സില്‍ ഈ ആഴ്ച വിധിക്കുകയും ചെയ്തു. ഇതിന് പ്രതിഫലമായി മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും ഇഹ്‌സാനെ നീക്കം ചെയ്തു. സൗത്ത് കിര്‍ബിയിലെ ചര്‍ച്ച് വ്യൂ ഹെല്‍ത്ത് സെന്ററില്‍ ലോക്കമായി ജോലി ചെയ്യവെ 2016 ഫെബ്രുവരി, ജൂലൈ മാസങ്ങളിലെ കണ്‍സള്‍ട്ടേഷന് ഇടെയാണ് രോഗിക്ക് ഇയാളില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണലിന് മുന്‍പാകെ അറിയിച്ചിരുന്നു. ചെസ്റ്റ് ഇന്‍ഫെക്ഷനുള്ള ആന്റിബയോട്ടിക്കുകളെ കുറിച്ച് ചോദിച്ചപ്പോള്‍ രോഗിയുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇയാള്‍ അന്വേഷിച്ചത്. കൂടാതെ നിരവധി മോശം ചോദ്യങ്ങളും ഇയാള്‍ ഉന്നയിച്ചെന്ന് ഈ രോഗി പരാതിപ്പെട്ടു. 

മറ്റൊരു സ്ത്രീ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തെക്കുറിച്ച് അറിയാനായി എത്തിയപ്പോഴാണ് ഡോക്ടര്‍ മോശമായി സംസാരിക്കുകയും സെക്‌സ് ഓഫര്‍ ചെയ്യുകയും ചെയ്തത്. ഈ പരാതികളില്‍ സീനിയര്‍ ഡോക്ടറുടെ ടെസ്റ്റിമോണിയലില്‍ ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഹൗസ്‌കീപ്പര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പുറമെ ഇവരെ കയറിപ്പിടിക്കുകയും ചെയ്തു. ഇയാളെ വിടുവിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഈ ഞരമ്പുരോഗത്തിലാണ് ഇഹ്‌സാന്‍ ഒടുവില്‍ കുടുങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.