CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 38 Minutes 55 Seconds Ago
Breaking Now

മൂന്ന് ബെഡ്‌റൂം വീട് 20 പേര്‍ക്ക് വാടകയ്ക്ക് കൊടുത്തു; ലണ്ടനിലെ ഇന്ത്യക്കാരനെ അന്വേഷിച്ച് പോലീസ്

ബ്രെന്റിലെ തന്റെ മൂന്ന് ബെഡ്‌റൂമുള്ള വീട്ടില്‍ മോഹന്‍ദാസ് വാടകയ്ക്ക് താമസിപ്പിച്ചത് 20 റുമാനിയക്കാരായ കെട്ടിട നിര്‍മ്മാണ തൊഴിലാളികളെയാണ്.

വേണ്ട സൗകര്യം നല്‍കാതെ വാടകക്കാരെ താമസിപ്പിച്ച കെട്ടിട ഉടമകളെ നിയന്ത്രിക്കാന്‍ കര്‍ശന നിയമമാണ് രാജ്യത്തുള്ളത്. എന്നാല്‍ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കാതെ മോഹന്‍ദാസ് ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ തലവേദനയാകുകയാണ്. 

ബ്രെന്റിലെ തന്റെ മൂന്ന് ബെഡ്‌റൂമുള്ള വീട്ടില്‍ മോഹന്‍ദാസ് വാടകയ്ക്ക് താമസിപ്പിച്ചത് 20 റുമാനിയക്കാരായ കെട്ടിട നിര്‍മ്മാണ തൊഴിലാളികളെയാണ്. രാവിലെ പോലീസ് വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ ഞെട്ടി. 26 പേര്‍ക്ക് താമസിക്കാനുള്ള കിടക്ക വിരികളും മറ്റും ഇവിടെ ഒരുക്കിയിരിക്കുന്നു.

പോലീസ് റെയ്ഡിനെ പറ്റി അറിയില്ലായിരുന്നുവെന്ന് മോഹന്‍ദാസ് പറയുന്നു. ഇന്നലെ രാവിലെ പത്തു മണിയ്ക്ക് താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും ഒരു രീതിയിലുള്ള പരിശോധന നടന്നിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ഹെര്‍ട്ട് ഫോഡ്ഷയറിലെ അഞ്ചു ലക്ഷം പൗണ്ട് വിലവരുന്ന പുതിയ വീട്ടിലാണ് മോഹന്‍ദാസും കുടുംബവും താമസിക്കുന്നത്. വാടകക്കാര്‍ക്ക് മതിയായ സൗകര്യം ഒരുക്കാത്തതിന്റെ പേരില്‍ മോഹന്‍ദാസിനെതിരെ നടപടിയുണ്ടാകും.

നോര്‍ത്ത് ലണ്ടനിലെ കിങ്‌സ്ബറിയിലാണ് ഈ വീട്. വൃത്തി ഹീനമായ അന്തരീക്ഷത്തിലായിരുന്നു വാടകക്കാര്‍ താമസിച്ചിരുന്നത്. അടുക്കളയിലെ തറയില്‍ ഉപയോഗ ശൂന്യമായ ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ബാത്ത്‌റൂമുകള്‍ വൃത്തിഹീനമായിരുന്നു. കിടക്ക കൂട്ടിയിട്ടിരുന്നതിനാല്‍ റൂമിലേക്ക് പ്രവേശനം പോലും സാധിക്കില്ല.

ആറുമാസം മുമ്പേ ആളുകള്‍ തിങ്ങി താമസിക്കുന്നുവെന്ന് കൗണ്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു അയല്‍ക്കാര്‍. രാത്രിയില്‍ ഉച്ചത്തില്‍ പാട്ടും ബഹളവുമുണ്ടായിരുന്നു. ആഴ്ചയില്‍ 30 പൗണ്ട് മുതല്‍ 50 പൗണ്ട് വരെ നല്‍ിയാണ് വാടകക്കാര്‍ താമസിച്ചിരുുന്നതെന്നും പോലീസ് പറഞ്ഞു.

പുലര്‍ച്ചെ തന്നെ വര്‍ക്ക് വാനില്‍ കയറി നിര്‍മ്മാണ സ്ഥലത്തേക്ക് പോകുന്നവരാണ് താമസക്കാര്‍. വാടകക്കാരില്‍ പലര്‍ക്കും മോഹന്‍ദാസിനെ അറിയുമായിരുന്നില്ല. മുമ്പ് താമസിച്ചിരുന്നവര്‍ക്ക് അധികം പണം കൊടുത്ത് ഇവിടെ കിടക്ക തരപ്പെടുത്തിയവരും കൂട്ടത്തിലുണ്ട്.ആഴ്ചയില്‍ 80 പൗണ്ട് വരെ നല്‍കിയിരുന്നതായി താമസക്കാരന്‍ വെളിപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.