CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 40 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമിലെ സ്‌കൂള്‍ പണം ലാഭിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴി കുട്ടികളുടെ ക്ലാസ് കവരുന്നു; വെള്ളിയാഴ്ച 80 മിനിറ്റ് നേരത്ത് ഗേറ്റ് അടയ്ക്കും; ലാഭം 18500 പൗണ്ടെന്ന് ഹെഡ് ടീച്ചര്‍; രക്ഷിതാക്കളുടെ ജോലിയും വെള്ളത്തില്‍

തിങ്കള്‍ മുതല്‍ വ്യാഴം വരെ കൂടുതല്‍ സമയം ജോലി ചെയ്താണ് വെള്ളിയാഴ്ച അഡ്ജസ്റ്റ് ചെയ്യുന്നതെന്ന് ചിലര്‍ പറയുന്നു

പണം ലാഭിക്കാനായി വെള്ളിയാഴ്ച ക്ലാസ് 80 മിനിറ്റ് നേരത്തെ അടച്ചുപൂട്ടി ബര്‍മിംഗ്ഹാം സ്‌കൂള്‍. ആഴ്ചാവസാനം 1 മണിക്കൂറും 20 മിനിറ്റും നേരത്തെ ക്ലാസ് പൂര്‍ത്തിയാക്കി 18500 പൗണ്ട് ലാഭമാണ് സ്‌കൂളിന് ഉണ്ടാക്കി നല്‍കുന്നതെന്ന് ഹെഡ് ടീച്ചര്‍ വ്യക്തമാക്കി. സെന്റ് പീറ്റര്‍ & സെന്റ് പോള്‍ ആര്‍സി ജൂനിയര്‍ ആന്‍ഡ് ഇന്‍ഫന്റ് സ്‌കൂളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ 3.20ന് ക്ലാസ് അവസാനിക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഹെഡ് ടീച്ചര്‍ നീല്‍ പോര്‍ട്ടര്‍ സ്‌കൂള്‍ അസംബ്ലിക്ക് എത്തും, 2 മണിയോടെ രക്ഷിതാക്കള്‍ എത്തും. ഇപ്പോള്‍ അധ്യാപകര്‍ക്ക് അധ്യായങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുന്നുവെന്നാണ് പോര്‍ട്ടര്‍ വ്യക്തമാക്കുന്നത്. കുട്ടികളെ സൂപ്പര്‍വൈസ് ചെയ്യാനുള്ള സപ്ലൈ സ്റ്റാഫിന് പണം നല്‍കേണ്ടി വരാത്തതിനാല്‍ എര്‍ഡിംഗ്ടണ്‍ സ്‌കൂള്‍ കൂടുതല്‍ ലാഭവും നേടുന്നു.

വിദ്യാര്‍ത്ഥികളുടെ പല രക്ഷിതാക്കളും ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്ക് സ്‌കൂള്‍ സമയം ചുരുക്കുന്നത് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യവുമാണെന്ന് പോര്‍ട്ടര്‍ സമ്മതിക്കുന്നു. ഇതുമൂലം പല കുടുംബങ്ങള്‍ക്കും ജോലി സമയം ക്രമീകരിക്കേണ്ട അവസ്ഥ പോലുമുണ്ടായി. പല രക്ഷിതാക്കളും ഇതനുസരിച്ച് ജോലി സമയം വെട്ടിച്ചുരുക്കേണ്ട ഗതികേടിലാണ്.

തിങ്കള്‍ മുതല്‍ വ്യാഴം വരെ കൂടുതല്‍ സമയം ജോലി ചെയ്താണ് വെള്ളിയാഴ്ച അഡ്ജസ്റ്റ് ചെയ്യുന്നതെന്ന് ചിലര്‍ പറയുന്നു. സ്‌കൂള്‍ സമയം ചുരുക്കുന്ന ബര്‍മിംഗ്ഹാമിലെ ആദ്യ സ്‌കൂളല്ല ഇത്. സ്പാര്‍ക്ക്ഹില്‍ ആന്‍ഡേര്‍ടണ്‍ പാര്‍ക്ക് സ്‌കൂള്‍ 45 മിനിറ്റ് നേരത്തെ അവസാനിപ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ കൈവിട്ട് പോകുകയാണെന്ന് സ്‌കൂളുകള്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.