CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 2 Seconds Ago
Breaking Now

കുളിരുന്നുണ്ടോ? രാജ്യം ഉണര്‍ന്നെഴുന്നേറ്റത് കൊടുംതണുപ്പിലേക്ക്; രാത്രി 1 സെല്‍ഷ്യസിലേക്ക് താഴും; തിങ്കളാഴ്ച വരെ തണുപ്പടിപ്പിക്കാന്‍ ആര്‍ട്ടിക് ബ്ലാസ്റ്റ്

ഞായറാഴ്ച രാത്രി താപനില രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ -2 സെല്‍ഷ്യസായി കുറയുമെന്നും പ്രവചിക്കപ്പെടുന്നു

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കൊടുതണുപ്പ് പടര്‍ത്തി ആര്‍ട്ടിക് ബ്ലാസ്റ്റ്. ആറ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വരെ താപനില താഴ്ന്ന് നില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. രാത്രിയില്‍ താപനില 1 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് പ്രവചനം.

സതേണ്‍ പ്രദേശങ്ങളിലാണ് മൂടല്‍മഞ്ഞും, മഞ്ഞും പെയ്തിറങ്ങുകയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അടുത്ത ഏതാനും ദിവസങ്ങളില്‍ താപനില താഴ്ന്ന് തന്നെ തുടരുമെന്ന് മെറ്റ് ഓഫീസ് വക്താവ് സ്റ്റീഫന്‍ കീറ്റ്‌സ് അറിയിച്ചു. സൗത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 17 സെല്‍ഷ്യസാണ് താപനില. തിങ്കളാഴ്ച എത്തുന്നതോടെ 15 സെല്‍ഷ്യസായി താഴും. തണുപ്പേറിയ നോര്‍ത്ത് വെസ്‌റ്റേര്‍ലി കാറ്റാണ് ഇതിന് കാരണം.

ഞായറാഴ്ച രാത്രി താപനില രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ -2 സെല്‍ഷ്യസായി കുറയുമെന്നും പ്രവചിക്കപ്പെടുന്നു. നോര്‍ത്തേണ്‍ തീരങ്ങളില്‍ കാറ്റിനും മഴയ്ക്കുമുള്ള സാധ്യതയും കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ രാവിലെയാകുന്നതോടെ താപനില സാധാരണ നിലയിലാകുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.