CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 49 Minutes 35 Seconds Ago
Breaking Now

സെയ്‌ന നേവാളായി ശ്രദ്ധ കപൂര്‍ ; ഫസ്റ്റ് ലുക്ക് ഇന്റര്‍നെറ്റ് കീഴടക്കുന്നു

സൂപ്പര്‍താരം സെയ്‌ന നേവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ താരത്തിന്റെ വേഷം പകര്‍ന്നാടാന്‍ ശ്രദ്ധ കപൂര്‍. ബാഡ്മിന്റണ്‍ താരത്തിന്റെ ചിത്രത്തിന് സെയ്‌നയെന്ന് തന്നെയാണ് പേരിട്ടത്. ഇപ്പോള്‍ ചിത്രത്തിലെ ശ്രദ്ധയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

സെയ്‌നയുമായുള്ള രൂപസാദൃശ്യം തന്നെയാണ് ശ്രദ്ധയുടെ ഹൈലൈറ്റ്. 2012 ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സെയ്‌നയുടെ പ്രകടനം ഇന്ത്യന്‍ ചരിത്രത്തിലെ അവിസ്മരണീയ നിമിഷമാണ്. 2010 കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണവും, 2018 സ്വര്‍ണ്ണവും സെയ്‌ന നേടിയിരുന്നു. 

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ബാഡ്മിന്റണ്‍ താരത്തിന്റെ റോള്‍ അവതരിപ്പുന്ന ത്രില്ലിലാണ് ശ്രദ്ധയെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ജീവിതം പകര്‍ത്താന്‍ അവരുടെ ജീവിതത്തിലേക്ക് ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. കായിക താരത്തിന്റെ രീതികള്‍ ആര്‍ജ്ജിക്കാന്‍ കഠിനമായ പരിശീലനവും നടത്തുന്നു. 

ആഷിഖി 2, ബട്ടി ഗുല്‍ മീറ്റര്‍ ചലു എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ് ശ്രദ്ധ ടിസീരീസിനൊപ്പം ചേരുന്നത്. അമോല്‍ ഗുപ്‌തെയാണ് സംവിധാനം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.