CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 42 Seconds Ago
Breaking Now

അയല്‍ക്കാരുടെ തര്‍ക്കത്തില്‍ ഇടപെട്ടത് വിനയായി; കാമുകനും കാമുകിയും തമ്മിലുള്ള വാഗ്വാദം അവസാനിപ്പിക്കാന്‍ ശ്രമിച്ച ആളുടെ ഭാര്യയെയും മകളെയും അയല്‍വാസി കുത്തിക്കൊന്നു; മുന്‍വൈരാഗ്യം കൊലയ്ക്ക് കാരണമായെന്ന് സംശയിച്ച് പോലീസ്

കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇരകളുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും കെന്റ് പോലീസ്

അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം രണ്ട് സ്ത്രീകളുടെ ജീവനെടുത്തപ്പോള്‍ ഒരാള്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍. അയല്‍ക്കാരുടെ തര്‍ക്കത്തില്‍ ഇടപെടാന്‍ എത്തിയപ്പോഴായിരുന്നു അക്രമം. 55-കാരി ഷാരോണ്‍ ഹാരിസ്, അമ്മ 78-കാരി മാര്‍ഗററ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് 76-കാരന്‍ ഡേവിഡ് അയല്‍ക്കാരനും കാമുകിയും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടതാണ് അക്രമത്തിലേക്ക് വഴിയൊരുക്കിയത്. ഹാരിസിനെ വീട്ടിലേക്ക് ഓടിച്ചിട്ട ശേഷമാണ് കുത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഇതിന് പിന്നാലെയാണ് അമ്മയ്ക്കും, മകള്‍ക്കും നേരെ അക്രമം. 

കെന്റിലെ ടോണ്‍ബ്രിഡ്ജിന് സമീപമുള്ള സ്വസ്ഥമായ ഗ്രാമത്തില്‍ വെച്ച് നടന്ന ഇരട്ട കൊലപാതകം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കാമുകിയും കാമുകനും പുറത്ത് നിന്ന് ബഹളം വെച്ചതോടെയാണ് ഹാരിസ് സംഭവത്തില്‍ ഇടപെട്ടത്. നിശബ്ദമായിരിക്കാന്‍ പറയുക മാത്രമാണ് ഇദ്ദേഹം ചെയ്തത്. എന്നാല്‍ അയല്‍വാസി ഉടനെ ഹാരിസിനെ ഓടിച്ചിട്ടു. വീട്ടിലേക്ക് ഓടിക്കയറിയ ഹാരിസിന് പിന്നാലെയെത്തിയ 28-കാരന്‍ കത്തിക്കുത്ത് നടത്തുകയായിരുന്നു. രാവിലെ 7.40നാണ് പാരാമെഡിക്കുകള്‍ പോലീസിനെ വിളിച്ചുവരുത്തിയത്. 

ഗുരുതരമായി പരുക്കേറ്റ ഹാരിസിനെ എയര്‍ ആംബുലന്‍സിലാണ് ലണ്ടനിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. കൊല നടത്തിയതെന്ന് സംശയിക്കുന്ന 28-കാരനെ പോലീസ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഞെട്ടിക്കുന്ന കൊലപാതകം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മാര്‍ഗററ്റിന്റെ സഹോദരി ഡോറിസ് പോപ്പ് ആവശ്യപ്പെട്ടു. ഡ്രൈവ്‌വേയുടെ പേരില്‍ ഈ കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. 

കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇരകളുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും കെന്റ് പോലീസ് വക്താവ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.