മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷെയിന്‍ വോണ്‍. തന്റെ സഹകളിക്കാരില്‍ ഏറ്റവും വലിയ സ്വാര്‍ത്ഥനായിരുന്നു വോയെന്നാണ് മുന്‍ ലോകോത്തര സ്പിന്നറുടെ വിമര്‍ശനം. ശരാശരി 50 ആക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും വോണ്‍ പറയുന്നു. ക്യാപ്റ്റന്റെ കസേരയില്‍ എത്തിയതോടെ വോ മറ്റൊരു വ്യക്തിയായി മാറിയെന്നും 'നോ സ്പിന്‍' എന്ന പേരിലുള്ള ആത്മകഥയില്‍ ഷെയിന്‍ വോണ്‍ കുറ്റപ്പെടുത്തുന്നു.
1999-ലെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ നാലാം ടെസ്റ്റില്‍ നിന്നും തന്നെ ഒഴിവാക്കിയത് മോശം പ്രകടനം കാരണമായിരുന്നില്ലെന്നാണ് വോണിന്റെ വിമര്‍ശനം. 'ഫോമില്ലെങ്കില്‍ പുറത്തിരിക്കണം. ഇതില്‍ പ്രശ്നമില്ല. എന്നാല്‍ ആ പര്യടനത്തില്‍ ടീമില്‍ നിന്നും പുറത്തായതിന് പിന്നില്‍ അസൂയയും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഡയറ്റ് ശ്രദ്ധിക്കാനും, ജീവിതത്തില്‍ ഏത് തരത്തിലുള്ള വ്യക്തിയാണെന്ന് പരിശോധിക്കാം, എങ്ങിനെ ജീവിക്കണമെന്നും ഒക്കെയാണ് വോ ഇതിന് മറുപടി നല്‍കിയത്', ആദ്യം സ്വന്തം കാര്യം നോക്ക് സുഹൃത്തെ എന്നാണ് താന്‍ മറുപടി നല്‍കിയതെന്നും വോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
വെസ്റ്റിന്‍ഡീസില്‍ ആദ്യ ടെസ്റ്റില്‍ 312 റണ്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം ലാറ തുടരെ നേടിയ സെഞ്ചുറികളുടെ ബലത്തില്‍ വിന്‍ഡീസ് തിരിച്ചെത്തി. 134 ശരാശരിയില്‍ രണ്ട് വിക്കറ്റാണ് വോണ്‍ നേടിയത്. നാലാം ടെസ്റ്റിന് മുന്‍പുള്ള ടീം സെലക്ഷനില്‍ വോണിനോട് പുറത്തിരിക്കാന്‍ സ്റ്റീവ് വോ ആവശ്യപ്പെട്ടു. സെലക്ടര്‍മാര്‍ ഇതിനെ എതിര്‍ത്തെങ്കിലും വോ വാശിപിടിച്ചു. മത്സരം ഓസ്ട്രേലിയ വിജയിക്കുകയും ചെയ്തു.
ഇതിന് ശേഷം സ്റ്റീവ് വോ, ഷെയിന്‍ വോണ്‍ ബന്ധം പഴയ പടിയായിരുന്നില്ല. ആവശ്യമുള്ള സമയത്ത് വോ തന്നെ കൈവിട്ടെന്നാണ് സ്പിന്നറുടെ പരാതി.