CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 3 Minutes 9 Seconds Ago
Breaking Now

കൊഹ്ലിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടായിരുന്നു ; രവിശാസ്ത്രി പറയുന്നതിങ്ങനെ

കൊഹ്ലിയില്ലാതെ മത്സരങ്ങളില്‍ ഇന്ത്യ തോല്‍ക്കുമോ എന്ന ആശങ്ക പലപ്പോഴും ഉയര്‍ന്നുവന്നിരുന്നു.

നിര്‍ണ്ണായകമായ ഏഷ്യാ കപ്പ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ വിജയം നേടിയെങ്കിലും പല മത്സരങ്ങളും ആശങ്കയുടെ മുള്‍മുനയിലായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ നാണക്കേടിന് ശേഷം ഒരു തിരിച്ചുവരവ് ഇന്ത്യയ്ക്ക് അനിവാര്യവുമായിരുന്നു. എന്നിട്ടും ഏഷ്യാ കപ്പില്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ മാറ്റി നിര്‍ത്താനാണ് പരിശീലകന്‍ തീരുമാനിച്ചത്.

കൊഹ്ലിയില്ലാതെ മത്സരങ്ങളില്‍ ഇന്ത്യ തോല്‍ക്കുമോ എന്ന ആശങ്ക പലപ്പോഴും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കൊഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ മികവ് കാണിച്ചതോടെ കിരീടം ഇന്ത്യയ്ക്ക് സ്വന്തമായി.

എന്നാല്‍ വിമര്‍ശനങ്ങള്‍ ഒഴിഞ്ഞിട്ടുമില്ല. എന്തുകൊണ്ടാണ് നിര്‍ണ്ണായക സമയത്തുള്ള ഈ തീരുമാനമെന്നാണ് രവിശാസ്ത്രിയോട് വിമര്‍ശകര്‍ ചോദിക്കുന്നത്. കൊഹ്ലിയ്ക്ക് ശാരീരിക ക്ഷമത പ്രശ്‌നമാകുമെന്നാണ് ഇതിനുള്ള കാരണമായി രവിശാസ്ത്രി പറയുന്നത്.മാനസികമായ തളര്‍ച്ച ഒഴിവാക്കാനാണ് കോഹ്‌ലിയെ മാറ്റിനിര്‍ത്തിയത്. ക്രിക്കറ്റില്‍നിന്നും മനസിനെ മാറ്റിനിര്‍ത്തി കൂടുതല്‍ ഊര്‍ജസ്വലതയോടെ തിരിച്ചുവരാന്‍ പ്രാപ്തനാക്കുകയായിരുന്നു ലക്ഷ്യം. കോഹ്‌ലിയെ മാത്രമല്ല പല കളിക്കാര്‍ക്കും വിശ്രമം നല്‍കുന്നത് ഇതിന് വേണ്ടിയാണെന്നും ശാസ്ത്രി വ്യക്തമാക്കി. 

ബുംറ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ പുറത്തിരുത്തിയതും ഇതുകൊണ്ടുതന്നെയാണെന്നും അദ്ദേഹം പറയുന്നു. ഏതായാലും വിന്‍ഡീസ് പരമ്പരയില്‍ ടീമിനെ നയിക്കുക കൊഹ്ലിയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.