CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Minutes 9 Seconds Ago
Breaking Now

ധോണിയുടെ കാലം അവസാനിക്കുന്നു ; കുംബ്ലെ നല്‍കുന്ന ഉപദേശമിങ്ങനെ

കരിയറിന്റെ അവസാന ഘട്ടത്തിലുള്ള ധോണിക്ക് പരമാവധി സ്വാതന്ത്ര്യം നല്‍കണമെന്ന് കുംബ്ലെ ആവശ്യപ്പെടുന്നു

ധോണിയുടെ കാലം അവസാനിക്കുകയാണെന്ന നിരീക്ഷണത്തില്‍ ക്രിക്കറ്റ് പണ്ഡിതര്‍ ചെന്നെത്തിയിരിക്കുന്നു. വിക്കറ്റിന് പിന്നില്‍ മികവ് തുടര്‍ന്നെങ്കിലും ബാറ്റ് കൊണ്ട് കാര്യമായി സംഭാവന നടത്തുന്നില്ലെന്നതാണ് ഈ വിധി പുറപ്പെടുവിക്കാനുള്ള കാരണം. ഏഷ്യാ കപ്പിലും ബാറ്റില്‍ നിന്നും റണ്ണൊഴുക്കാന്‍ പാടുപെട്ട ക്യാപ്റ്റന്‍ കൂളിനെ ഇന്ത്യന്‍ ടീമില്‍ വെച്ചുകൊണ്ടിരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് വരെ എത്തിയിരിക്കുന്നു ചോദ്യങ്ങള്‍.

എന്നാല്‍ മുന്‍ ക്യാപ്റ്റന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ കോച്ച് അനില്‍ കുംബ്ലെ. കരിയറിന്റെ അവസാന ഘട്ടത്തിലുള്ള ധോണിക്ക് പരമാവധി സ്വാതന്ത്ര്യം നല്‍കണമെന്ന് കുംബ്ലെ ആവശ്യപ്പെടുന്നു. 'ഇന്ത്യയുടെ മധ്യനിര ഇപ്പോഴും വേണ്ടവിധത്തില്‍ ശക്തമല്ല. മത്സരം വിജയിപ്പിക്കാന്‍ മഹേന്ദ്ര സിംഗ് ധോണിയെ തന്നെ ടീം ആശ്രയിക്കുന്നത് തുടരാന്‍ കളിയില്ല. ഇനിയെങ്കിലും ഗെയിം ആസ്വദിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണം. ചെറുപ്പക്കാരായ താരങ്ങള്‍ മത്സരം വിജയിപ്പിക്കാന്‍ തയ്യാറാകണം', കുംബ്ലെ വ്യക്തമാക്കി.

നാലാം വിക്കറ്റ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമില്‍ പിന്നീട് ഇറങ്ങുന്നവരെല്ലാം ബൗളര്‍മാരാണെന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ മുന്‍നിര തകര്‍ന്നാല്‍ ഇപ്പോഴും ഇന്ത്യക്ക് ശരണം ധോണി തന്നെ. പക്ഷെ അടുത്തിടെയായി ക്രീസില്‍ പിടിച്ചുനില്‍ക്കാനും റണ്‍ കണ്ടെത്താനും അദ്ദേഹം വിഷമിക്കുന്നുണ്ട്. പന്തുകള്‍ നഷ്ടപ്പെടുത്തുന്നതിനാല്‍ പിന്നിലുള്ള താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമേറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. ധോണിക്ക് പകരക്കാരനാകാന്‍ കഴിയുന്ന ശക്തനായ ഒരു മധ്യനിര ബാറ്റ്‌സ്മാനെ സ്ഥിരമായി സംഭാവന ചെയ്യാന്‍ ടീമിന് കഴിഞ്ഞിട്ടുമില്ല.

ഏഷ്യാ കപ്പില്‍ നാല് ഇന്നിംഗ്‌സില്‍ 77 റണ്‍ മാത്രമായിരുന്നു ധോണിയുടെ സംഭാവന. ഹോങ്കോങിന് എതിരെയുള്ള ആദ്യ മത്സരത്തില്‍ എംഎസ് പൂജ്യനായി മടങ്ങി. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഇപ്പോഴും ധോണിയുടെ പരിചയസമ്പത്ത് ഏറെ ആവശ്യമാണ്. കൃത്യമായ സമയത്ത് ബാറ്റ്‌സ്മാനെ നോക്കി തന്ത്രം ആവിഷ്‌കരിക്കാന്‍ ധോണിക്കുള്ള കഴിവാണ് വിരാടിന്റെയും, രോഹിത്തിന്റെയും ശക്തി. 2019 ലോകകപ്പ് ടീമിലേക്ക് ഈ ബാറ്റിംഗുമായി താരത്തിന് പ്രവേശനം ലഭിക്കുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക.

 




കൂടുതല്‍വാര്‍ത്തകള്‍.