ലൈംഗികതയ്ക്ക് ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് വൈദ്യലോകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സെക്‌സ് സഹായകമാണ്. ആരോഗ്യകരമായ ലൈംഗിക ജീവിതമാണെങ്കില്‍ മാനസികവും ശാരീരികവുമായ ഏറെ ഗുണങ്ങളുണ്ട്. എന്നാല്‍ ജോലി സമ്മര്‍ദം മുതല്‍ മരുന്നുകളുടെ ഉപയോഗവും മറ്റുമായി പലര്‍ക്കും താല്‍പര്യക്കുറവ് അനുഭവപ്പെടും.
ഈ മടുപ്പ് മാറി ഊര്‍ജ്ജസ്വലമായ ലൈംഗിക ജീവിതത്തിലേക്ക് വഴിതെളിക്കാന്‍ ജീവിതശൈലിയില്‍ ശ്രദ്ധ വേണം. സന്തുലിതമായ ഡയറ്റാണ് ഇതില്‍ പ്രധാനം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കി രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. ആരോഗ്യകരവും, പോഷണവും നിറഞ്ഞ ഭക്ഷണമാണ് ഇതിന് ആവശ്യം. ഇതുവഴി ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ ക്രമപ്പെടുന്നതാണ് സെക്‌സ് ഡ്രൈവ് മികച്ചതാക്കുന്നത്.
വിഷാദവും, സമ്മര്‍ദവും പോലുള്ള അവസ്ഥകളും ആളുകളെ ലൈംഗികതയില്‍ നിന്നും അകറ്റും. ഇതിനായി ഉണക്കിയ പഴങ്ങള്‍, ഫോര്‍ട്ടിഫൈഡ് ഗ്രെയിന്‍സ് എന്നിവ ശീലമാക്കുന്നത് എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ സഹായിക്കും. ഉയര്‍ന്ന സെക്‌സ് ഡ്രൈവിന് വൈറ്റമിന്‍ ഇ ഏറെ ആവശ്യമാണ്.
പാല്‍ ഉത്പന്നങ്ങള്‍, തവിട് നീക്കാത്ത ധാന്യങ്ങള്‍, നട്‌സ്, ഒലിവ് ഓയില്‍, പച്ചക്കറികള്‍, മീന്‍ എന്നിവ വൈറ്റമിന്‍ ഇ നിറഞ്ഞവയാണ്.