CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 59 Seconds Ago
Breaking Now

ഞെട്ടിച്ച് നിവിന്‍ പോളി ; കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തിറക്കി. നിവിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ആരാധകരില്‍ ആവേശം നിറച്ച ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും എന്ന മാസ് ഡയലോഗോടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. നിവിന്‍ തന്നെയാണ് 20 സെക്കന്റുള്ള ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്.

അതിഥി താരമായി മോഹന്‍ലാലും ചിത്രത്തിലുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മ്മാണം ശ്രീ ഗോകുലം മൂവീസാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.