CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 19 Seconds Ago
Breaking Now

ജാന്‍വിയുടെ മടിയില്‍ ഇഷാന്‍ ; ആരാധകര്‍ ഉപദേശിക്കുന്നു

ജാന്‍വിയുടേയും ഇഷാന്റെയും ആദ്യ ചിത്രം ധഡക് ആയിരുന്നു. സ്‌ക്രീനില്‍ പ്രണയിതാക്കളായി വേഷമിട്ട ഇരുവരും മികച്ച സുഹൃത്തുക്കളാണ്. ഇതിനിടെ സിനിമാ മാധ്യമങ്ങളില്‍ ഇവര്‍ ഡേറ്റിങ്ങിലാണെന്ന് വാര്‍ത്ത വന്നു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ചിത്രമാണ് വൈറലാകുന്നത്.

ഇഷാനാണ് ജാന്‍വിയ്‌ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തത്. സ്വീറ്റസ്റ്റ് കപ്പിളെന്നാണ് ഇരുവരേയും വിളിക്കുന്നത്. ചിത്രത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. മാന്യമായി വസ്ത്രം ധരിച്ച് ചിത്രത്തിന് പോസ്റ്റ് ചെയ്യൂ എന്നാണ് ആരാധകരുടെ ആവശ്യം.

നേരത്തെ ഫിലിം ഫെയര്‍ മാസികയ്ക്ക് വേണ്ടി ഇരുവരും ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ധടക് എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയായിരുന്നു ഇത്. ഇതില്‍ നിന്നുള്ള ചിത്രമാണ് ഇഷാന്‍ പോസ്റ്റ് ചെയ്തത്.

ധടകിന്റെ ലൊക്കേഷനില്‍ ആദ്യമായി കണ്ടപ്പോള്‍ തന്നെ ജാന്‍വിയുമായി സൗഹൃദത്തിലായെന്ന് ഇഷാന്‍ പറഞ്ഞിരുന്നു. സിനിമയോട് വലിയ ആഗ്രഹമാണ് ഇരുവര്‍ക്കും. ജാന്‍വി ഏവരിലും പുഞ്ചിരി പടര്‍ത്തും. ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയാണ് ജാന്‍വിയെന്നും ഇഷാന്‍ പറയുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.