CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 56 Minutes 28 Seconds Ago
Breaking Now

അവര്‍ക്ക് അതെല്ലാം ഒരു നേരംപോക്കാണ് ; നടന്മാരെ കുറിച്ച് രവീണ

സിനിമ മേഖലയിലെ മോശം അനുഭവങ്ങളെ കുറിച്ച് നടി രവീണ ടണ്ടന്‍. താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് വിവാഹിതരായ നടന്മാര്‍ സിനിമയിലെ യുവ നായികമാരുമായി ബന്ധമുണ്ടാക്കും. നടന്മാര്‍ക്ക് ആ ബന്ധങ്ങള്‍ വെറും നേരംപോക്ക് മാത്രമായിരിക്കും. ആത്മാര്‍ത്ഥതയോ പ്രതിബദ്ധതയോ ഇല്ല. നടി ഈ ബന്ധം നിരസിച്ചാല്‍ അവളുടെ തകര്‍ച്ചയുടെ കാലം തുടങ്ങി. നായകന്‍ പിന്നീട് ഒരിക്കലും ഈ നടിയെ മൈന്‍ഡ് ചെയ്യില്ല, സംസാരവും ഉണ്ടാകില്ല. കരിയറിലും തിരിച്ചടി നേരിടും , രവീണ പറയുന്നു                                                                                                               

നേരത്തെ തീരുമാനിച്ച സിനിമകള്‍ പോലും നടിയ്ക്ക് നഷ്ടമാകും. എല്ലാം തീരുമാനിക്കുക നായകനും അവളുടെ സഹായികളുമാണ്. എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ വ്യക്തിഹത്യ നടത്തും. നടിമാരെ ഭീഷണിപ്പെടുത്തും. അടുത്ത ഇരയെ തേടി അവര്‍ പോകും. താര ഭര്‍ത്താക്കന്മാരുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ നിശബ്ദരായിരിക്കുകയാണ് ഭാര്യമാരും കാമുകിമാരുമെന്നും രവീണ പറഞ്ഞു .

 




കൂടുതല്‍വാര്‍ത്തകള്‍.