CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 22 Seconds Ago
Breaking Now

സിനിമകള്‍ കുറവ് ; അനുഷ്‌ക അഭിനയം നിര്‍ത്തുന്നു

തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടി സിനിമ അഭിനയം അവസാനിപ്പിക്കുന്നതായി സൂചന. സിനിമയില്‍ അവസരം ലഭിക്കാത്തതിനാലാണോ വിവാഹമാണോ അഭിനയത്തിന് തടസ്സമാകുന്നതെന്ന് വ്യക്തമല്ല. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഭാഗ്മതി സൂപ്പര്‍ ഹിറ്റായിട്ടും മറ്റൊരു ചിത്രവും അനുഷ്‌കയെ തേടിയെത്തിയില്ല.

37ാം വയസ്സിലെത്തി നില്‍ക്കുന്ന അനുഷ്‌കയെ നായികയായി വേണ്ടെന്നാണ് സിനിമാ രംഗത്തു നിന്നുള്ള സംസാരം.ഭാഗ്മതിയ്ക്ക് ശേഷം ഒരു സിനിമയില്‍ പോലും അനുഷ്‌ക കരാര്‍ ഒപ്പിട്ടിട്ടില്ല. ബാഹുബലിയ്ക്ക് ശേഷം ചെയ്ത ചിത്രമാണിത്.

അതിനിടെ പ്രഭാസുമായുള്ള വിവാഹം ഉറപ്പിച്ചതിനാലാണെന്നും അഭ്യൂഹമുണ്ട്. തെന്നിധ്യയിലെ മുന്‍നിര നായികയില്‍ ഒരാളായ അനുഷ്‌ക സിനിമയിലെത്തിയിട്ട് 13 വര്‍ഷം പിന്നിടുകയാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.