CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 2 Seconds Ago
Breaking Now

നിര്‍മ്മാതാവിന്റെ നാലരക്കോടിയുടെ കടം സ്വന്തം തലയില്‍വച്ച സേതുപതി ; ആ രാത്രി ഉറങ്ങാനായില്ലെന്ന് വിശാല്‍

നിര്‍മ്മാതാവിന്റെ നാലരക്കോടിയുടെ കടം സ്വന്തം തലയിലെടുത്തുവെച്ചാണ് സേതുപതി 96 റിലീസിനെത്തിച്ചതെന്ന് നടന്‍ വിശാല്‍. ചിത്രത്തിന്റെ നിര്‍മ്മാതാവായ നന്ദഗോപാല്‍ അദ്ദേഹത്തിന്റെ മുന്‍ചിത്രമായ കത്തിസണ്ടൈക്കായി മൂന്നുകോടി രൂപ സാമ്പത്തിക ഇടപാടുകാരനില്‍ നിന്നു കടം വാങ്ങിയിരുന്നു. കൂടാതെ ഒരുകോടി രൂപ വിശാലിനും നല്‍കാനുണ്ടായിരുന്നു.

നാലരക്കോടി താന്‍ തരാമെന്ന് അദ്ദേഹം പറഞ്ഞതോടെയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ സേതുപതി ഈ കടമെല്ലാം ഏറ്റെടുത്തെന്നറിഞ്ഞപ്പോള്‍ രാത്രി തനിക്കുറങ്ങാനായില്ലെന്ന് വിശാല്‍ പറഞ്ഞു. ഇത്തരത്തിലുള്ള വേദനകളും അനുഭവങ്ങളും തനിക്കും ഉണ്ടായിട്ടുണ്ടെന്നും തന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇങ്ങനെയൊരു അവസ്ഥ വന്നതിലാണ് വിഷമമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 96 ന് ലഭിക്കുന്നത് മികച്ച പ്രേക്ഷക പ്രതികരണമാണ്. മനോഹരമായ, ഹൃദയത്തില്‍ തൊടുന്ന ഒരു പ്രണയ ചിത്രം എന്നാണ് സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നത്. ഈ ചിത്രത്തിലെ പ്രതിഫലത്തേക്കാള്‍ വലിയ തുകയാണ് ഈ ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ വേണ്ടി വിജയ് ചെലവഴിച്ചത് എന്നതാണ് അതിന്റെ പ്രത്യേകത.

ഒന്നര കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം വാങ്ങിച്ച പ്രതിഫലം. ബാക്കി രണ്ടരക്കോടി രൂപ സ്വന്തം കയ്യില്‍ നിന്ന് നല്‍കിയാണ് ഈ ചിത്രത്തെ അദ്ദേഹം പുറത്തു കൊണ്ട് വരുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് '96'. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.