CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 50 Seconds Ago
Breaking Now

സൂപ്പര്‍ സ്റ്റാര്‍ അജിത് ഉപയോഗിക്കുന്ന ഫോണ്‍ ഏതെന്ന് കേട്ടാല്‍ ഒന്നു ഞെട്ടും

തമിഴ് സൂപ്പര്‍ താരം അജിത് ലളിത ജീവിതം കൊണ്ട് എല്ലാവര്‍ക്കും പ്രിയങ്കരനാണ്. താര ജാഡയില്ലാത്ത മികച്ച വ്യക്തിത്വമാണ് അജിത്തിന്റെ പ്രത്യേകത. തല എന്ന് തമിഴ് മക്കള്‍ സ്‌നേഹത്തോടെ വിളിക്കുന്നതും ഇതിനാല്‍ തന്നെ.

സ്മാര്‍ട്ട് ഫോണ്‍ കൈയ്യിലില്ലാത്തവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. എന്നാല്‍ നടന്‍ അജിത്ത് ഉപയോഗിക്കുന്നത് നോക്കിയയുടെ സാധാരണ ഫോണ്‍ ആണത്രെ. മറ്റുള്ളവരോട് ഫോണില്‍ സംസാരിക്കാന്‍ ഈ സെറ്റ് മതിയല്ലോ എന്നാണ് താരത്തിന്റെ ഭാഷ്യം.

വിശ്വാസം എന്ന സിനിമയുടെ പ്രൊഡക്ഷന്‍ മാനേജറാണ് സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് നടക്കുമ്പോള്‍ അജിത്ത് സാധാരണ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ വിഷമം പങ്കുവച്ചത്. എന്തുകൊണ്ടാണ് പഴയ ഫോണ്‍ ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു മറുപടി. പ്രൊഡക്ഷന്‍ ജോലികള്‍ ഏകോപിപ്പിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്നും എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ലെന്നുമാണ് അജിത്ത് പ്രൊഡക്ഷന്‍ മാനേജറോട് പറഞ്ഞത്.

നേരത്തെ കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്ററും അജിത് നോക്കിയ ഫോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. നമ്മള്‍ ഐഫോണ്‍ 10 ഒക്കെ കൊണ്ട് നടക്കുമ്പോഴാണ് അജിത് നോക്കിയ പിടിച്ചു നടക്കുന്നത്. ആരും ഞെട്ടി പോകും അജിത്തിന്റെ ലാളിത്യം കണ്ടാലെന്ന് ബൃന്ദ മാസ്റ്റര്‍ പറയുന്നു.

സോഷ്യല്‍മീഡിയകളോട് അജിത്തിന് താല്‍പര്യമില്ല. ലളിതമായി ജീവിക്കുകയാണ് താരത്തിന് ഇഷ്ടം. ഈ ശൈലി എല്ലാവര്‍ക്കും അജിത്തിനെ കൂടുതല്‍ സ്വീകാര്യനാക്കുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.