CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 7 Minutes 40 Seconds Ago
Breaking Now

അഭയയ്‌ക്കൊപ്പമുള്ള ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി ഗോപി സുന്ദര്‍

ഗായികയും പ്രണയിനിയുമായ അഭയ ഹിരണ്മയിക്കും മാതാപിതാക്കള്‍ക്കുമൊപ്പമുള്ള ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍. കുടുംബം എന്ന കുറിപ്പോടെയാണ് ചിത്രം ഗോപിസുന്ദര്‍ പങ്കുവച്ചത്. താഴെ ' നിങ്ങള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടോ ' എന്ന കമന്റിട്ടയാള്‍ക്കാണ് മറുപടി നല്‍കിയത്.

അതു നിങ്ങള്‍ നോക്കേണ്ട കാര്യമില്ല, ഈ ചിത്രത്തില്‍ എന്റെ അച്ഛനും അമ്മയും സഹോദരിയും ഭര്‍ത്താവും അവരുടെ കുട്ടികളുമുണ്ട്. അവര്‍ക്കില്ലാത്ത ജിജ്ഞാസ നിങ്ങള്‍ക്ക് വേണോ മോനെ... മോന്‍ പോയി ബിരിയാണി കഴിച്ച് കിടന്നുറങ്ങാന്‍ നോക്കൂട്ടോ.. എന്നായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം.നിങ്ങള്‍ ഇതിന് മുമ്പ് വിവാഹം ചെയ്തിട്ടുണ്ടോ എന്ന ചോദ്യവുമായി വന്ന മറ്റൊരാളോടും ഈ മറുപടി തന്നെയാണ് നല്‍കിയത്.

നേരത്തെ അഭയക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച ഗോപി സുന്ദറിനെ പരിഹസിച്ച് ഭാര്യ പ്രിയ തന്നെ രംഗത്തു വന്നിരുന്നു. ഒരുമിച്ചായിട്ട് 9 വര്‍ഷം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. അന്ന് അഭയ ഗോപി സുന്ദറിന്റെ ഭാര്യയെന്ന് കരുതി വിവാഹ വാര്‍ഷിക ആശംസകള്‍ അര്‍പ്പിച്ച് നിരവധി പേരെത്തി.

ഈ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു പ്രിയയുടെ കുറിപ്പ്. ചില കാര്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയില്‍ അറിയിച്ചിരുന്നില്ല. എങ്കിലും ചിലരെ ഇത്രയും വര്‍ഷം കൂടെ നിര്‍ത്തിയതിന് അഭിനന്ദനങ്ങള്‍ എന്നാണ് പ്രിയ കുറിച്ചത്. ഇതു വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.