CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 3 Minutes 1 Seconds Ago
Breaking Now

വിനയന്‍ രണ്ടും കല്‍പ്പിച്ച് തന്നെ; അടുത്ത ചിത്രം തിലകന്റെ ജീവിതം ആസ്പദമാക്കി

മലയാള സിനിമയിലെ വേര്‍തിരിവുകളും, കറുത്ത നിറത്തിന്റെ പേരിലുള്ള ഒഴിവാക്കലുകളും നേരിട്ട താരമാണ് അന്തരിച്ച കലാഭവന്‍ മണി. സാധാരണക്കാരുടെ മനസ്സുകളെ കീഴടക്കിയ ആ വലിയ കലാകാരന്‍ അകാലത്തില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ കേരളക്കര ഞെട്ടിയിരുന്നു. വിവാദമായ ആ മരണത്തെക്കുറിച്ചുള്ള സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കവെയാണ് സംവിധായകന്‍ വിനയന്‍ ആ ജീവിതം വെള്ളിത്തിരയിലെത്തിച്ചത്. മലയാള സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തി ഒഴിവാക്കി നിര്‍ത്തിയ വിനയന്‍ നിയമപോരാട്ടം നടത്തി തിരിച്ചുവരവ് നടത്തിയ ശേഷം ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. 

ചിത്രം പുറത്തിറങ്ങിയതോടെ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ വിനയനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു മഹാനായ കലാകാരന്റെ ജീവിതം കൂടി അദ്ദേഹം സിനിമയാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മലയാള സിനിമാ മേഖലയെ നിയന്ത്രിക്കുന്ന പല വമ്പന്‍മാരെയും അസ്വസ്ഥമാക്കാന്‍ പോന്ന വ്യക്തിയുടെ ജീവിതമാണ് വിനയന്‍ അടുത്തതായി ഉദ്ദേശിക്കുന്നത്. 

അന്തരിച്ച നടന്‍ തിലകന്റെ ജീവിതം സിനിമയാക്കിയാല്‍ അദ്ദേഹം നേരിട്ട പല പ്രശ്‌നങ്ങളും, എതിരിട്ട പല പ്രമുഖരും കഥാപാത്രങ്ങളാകുമെന്നതാണ് വാസ്തവം. താരസംഘടനയായ അമ്മയുമായി തുറന്ന പോരാട്ടത്തിന് ഇറങ്ങിയിരുന്നു തിലകന്‍. അദ്ദേഹത്തിന്റെ പോരാട്ടത്തില്‍ പിന്തുണ നല്‍കിയ ചുരുക്കം ആളുകളില്‍ ഒരാളാണ് വിനയന്‍. തിലകന്റെ ജീവിതം സംഭവബഹുലമാണെന്നും ഒരു ഹോളിവുഡ് തലത്തിലുള്ള ചിത്രത്തിനുള്ള സാധ്യതയുണ്ടെന്നുമാണ് സംവിധായകന്‍ വെളിപ്പെടുത്തിയത്. 

എന്നാല്‍ പല സംഭവങ്ങളും തുറന്ന് പറയാന്‍ കഴിയുമോയെന്ന സംശയവും വിനയന്‍ വ്യക്തമാക്കി. അമ്മ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും തന്റെ ചിത്രങ്ങളില്‍ തിലകന് വേഷം നല്‍കിയ സംവിധായകനാണ് വിനയന്‍. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.