CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 14 Seconds Ago
Breaking Now

പാര്‍ലമെന്റ് ഓഫീസുകളില്‍ എംപിമാരുടെയും സ്റ്റാഫിന്റെയും പേക്കൂത്ത്; ക്ലീനര്‍മാര്‍ക്ക് വൃത്തിയാക്കേണ്ടി വരുന്നത് ഉപയോഗിച്ച കോണ്ടം മുതല്‍ ശര്‍ദ്ദില്‍ വരെ; പരാതികളുടെ പ്രളയത്തില്‍ എംപിമാരെയും, ജീവനക്കാരെയും നേര്‍വഴിക്ക് നയിക്കാന്‍ പുതിയ കടുത്ത നിയമങ്ങള്‍ വരുന്നു; പാലിക്കാത്തവര്‍ക്ക് ഉപരോധം

പാര്‍ലമെന്റിലെ ജോലികള്‍ക്കായാണ് എംപിമാര്‍ക്കും, അവരുടെ സ്റ്റാഫിനും ഓഫീസ് അനുവദിക്കുന്നതെന്ന് ഹൗസ് ഓഫ് കോമണ്‍സ് വക്താവ്

പാര്‍ലമെന്റില്‍ ആഘോഷിക്കുന്ന എംപിമാരും, അവരുടെ സഹായികളും ബാക്കിവെയ്ക്കുന്ന നാണംകെട്ട പണി ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഹൗസ് ഓഫ് കോമണ്‍സിലെ ശുചീകരണ തൊഴിലാളികള്‍. ഉപയോഗിക്കപ്പെട്ട കോണ്ടം മുതല്‍ ശര്‍ദ്ദില്‍ വരെയുള്ള മാലിന്യങ്ങളാണ് എംപിമാരും, സഹായികളും ബാക്കിവെയ്ക്കുന്നതെന്ന് ക്ലീനേഴ്‌സ് പറയുന്നു. യൂണിവേഴ്‌സിറ്റി ഫ്രെഷേഴ്‌സിനെ പോലെ പെരുമാറുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ താക്കീത് നല്‍കാന്‍ ഒരുങ്ങുകയാണ് പാര്‍ലമെന്റ് അധികൃതര്‍. ലൈംഗിക ചൂഷണങ്ങളിലും, അക്രമങ്ങളിലും പെട്ട് നിരവധി എംപിമാര്‍ നാണംകെട്ടതിന് പിന്നാലെയാണ് ഈ സംഭവങ്ങള്‍ പുറത്തുവരുന്നത്. 

സെക്‌സ്മിന്‍സ്റ്റര്‍ വിവാദങ്ങളില്‍ ക്യാബിനറ്റ് മന്ത്രിമാരായ ഡാമിയന്‍ ഗ്രീന്‍, സര്‍ മൈക്കിള്‍ ഫാലണ്‍ എന്നിവരുടെ കസേര തെറിച്ചിരുന്നു. എംപിമാരും, അവരുടെ സ്റ്റാഫും മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പിക്കാന്‍ കോമണ്‍സ് അധികൃതര്‍ കടുപ്പമാര്‍ന്ന കോഡുമായി പുതിയ സ്‌കീം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. പുതിയ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫ്രെഷേഴ്‌സ് വീക്ക് ആഘോഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാണിക്കുന്ന ഈ പെരുമാറ്റം എംപിമാരും അവരുടെ ജീവനക്കാരും കാണിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ശ്രോതസ്സുകള്‍ പ്രതികരിച്ചു. 

എംപിമാരും ജീവനക്കാരും ഉപയോഗിക്കുന്ന ഓഫീസുകളില്‍ ഉപയോഗം കഴിഞ്ഞ കോണ്ടവും, ശര്‍ദ്ദിലും വരെ വൃത്തിയാക്കേണ്ട ഗതികേടിലാണ് ക്ലീനര്‍മാര്‍. ഇവരുടെ പേക്കൂത്ത് വൃത്തിയാക്കുന്നതല്ല ക്ലീനര്‍മാരുടെ ജോലിയെന്നാണ് പാര്‍ലമെന്റ് അധികൃതരുടെ നിലപാട്. വിവാദങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ലമെന്റിലെ മോശം പെരുമാറ്റം ഒഴിവാക്കാന്‍ ശക്തമായ ഇടപെടലാണ് പ്രധാനമന്ത്രി തെരേസ മേയും, ഹൗസ് ഓഫ് കോമണ്‍സ് നേതാവ് ആന്‍ഡ്രിയ ലീഡ്‌സമും ഉറപ്പ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി പാര്‍ലമെന്റിലെ കുപ്രശസ്ത ബാറായ സ്‌പോര്‍ട്‌സ് & സോഷ്യല്‍ അടച്ചു. നവീകരണം നടത്തിയ ശേഷം ബാര്‍ പുതിയ മാനേജ്‌മെന്റിന് കൈമാറും. 

പാര്‍ലമെന്റിലെ ജോലികള്‍ക്കായാണ് എംപിമാര്‍ക്കും, അവരുടെ സ്റ്റാഫിനും ഓഫീസ് അനുവദിക്കുന്നതെന്ന് ഹൗസ് ഓഫ് കോമണ്‍സ് വക്താവ് വ്യക്തമാക്കി. അംഗങ്ങളുടെ ഹാന്‍ഡ്ബുക്കിലും, പെരുമാറ്റച്ചട്ടത്തിലും പറയുന്ന ഡ്യൂട്ടികളാണ് ഇവിടെ നിന്നും നടത്തേണ്ടത്. സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്താല്‍ അന്വേഷണവും നടപടിയും ഉണ്ടാകുമെന്നും വക്താവ് ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.