CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 42 Seconds Ago
Breaking Now

ബ്രിസ്‌കയുടെ ' വിന്റര്‍ ഗാതറിങ്ങും ചാരിറ്റി ഈവനിംഗും ' ഡിസംബര്‍ ഒന്ന് ശനിയാഴ്ച .

ബ്രിസ്റ്റോള്‍ : ബിസ്‌റ്റോള്‍ മലയാളി കൂട്ടായ്മയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ( ബ്രിസ്‌ക ) നടത്തുന്ന വിന്റര്‍ ഗാതറിംഗ്  ഡിസംബര്‍ ഒന്ന് ശനിയാഴ്ച സൗത്ത് മേഡ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും . വൈകുന്നേരം നാല് മണിക്ക് വാര്‍ഷിക പൊതുയോഗത്തോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമാവുന്നത്. പ്രസിഡന്റ് മാനുവല്‍ മാത്യു അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി റിപ്പോര്‍ട്ട് അവതരിപ്പിക്കും . തുടര്‍ന്ന് ട്രഷറര്‍ ബിജു എബ്രഹാം വരവ്  ചെലവ് കണക്കുകള്‍ പൊതുയോഗത്തെ ധരിപ്പിക്കും . 

 പൊതുയോഗത്തിനു ശേഷം വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയാവും ' ചാരിറ്റി ഈവനിംഗ് ' നു നിറമേവുന്നത്.ബ്രിസ്റ്റോളിലും വെളിയിലുമുള്ള വിവിധ കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. ആര്‍ട്‌സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും . അനശ്വര വയലിനിസ്റ്റ്  ബാലഭാസ്‌കര്‍ അനുസ്മരണവും അന്നേ ദിവസമുണ്ടാവും.  

 പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം മിതമായ നിരക്കില്‍ വിവിധ തരം  ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട് . ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് ഒരു ശൈത്യ കാല ദിനം ആനന്ദകരമാക്കാനും അതോടൊപ്പം പ്രളയാനന്തര കേരളത്തിന് ഒരു കൈത്താങ്ങേതുവാനുമാണ് ചാരിറ്റി ഈവനിംഗ് ലക്ഷ്യമിടുന്നത് . പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് , ജനറല്‍ സെക്രട്ടറി , ട്രീഷറര്‍ എന്നിവര്‍ക്കൊപ്പം വൈസ് പ്രസിഡന്റ് ബിജു പാപ്പാറില്‍ , പി .ആര്‍ .ഓ. ജഗ്ഗി ജോസഫ് ,സ്‌പോര്‍ട്‌സ് സെക്രട്ടറി സുബിന്‍ സിറിയക് ,വെല്‍ഫെയര്‍  ഓഫീസര്‍ ജോജി മാത്യു , അപ്പു മണലിത്തറ ,റെജി തോമസ് ,എല്‍തോ വര്ഗീസ് , ജിനേഷ്  ബേബി ,ജെറിന്‍  മാത്യു ചക്കാലപ്പടവില്‍ , ജസ്റ്റിന്‍ മഞ്ഞളി,ആര്‍ട്‌സ് സെക്രട്ടറി  സന്ദീപ് കുമാര്‍ ,ജോയിന്റ് സെക്രട്ടറി  സെക്രട്ടറി ശ്രീനിവാസ് മാധവന്‍ ,ജോയിന്റ് ട്രഷറര്‍ ബിനു എബ്രഹാം , റോയ് കെ. ഔസേപ്പ് , ജോഷി പോള്‍  കൊളങ്ങാന്‍, ജോണ്‍സന്‍ തോമസ് എന്നിവരടങ്ങുന്ന ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.