CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 31 Minutes 15 Seconds Ago
Breaking Now

പെട്രോള്‍ സ്‌റ്റേഷനുകളിലും ഡ്രൈവ് ത്രൂയിലും ഈ അബദ്ധം കാണിക്കരുത്; 1000 പൗണ്ട് ഫൈനും, ആറ് പെനാല്‍റ്റി പോയിന്റും ലഭിക്കാന്‍ വാഹനത്തില്‍ ഇത് ഉപയോഗിച്ചാല്‍ മതി; ലൈസന്‍സ് നഷ്ടമാകാന്‍ വരെ ഇടയാക്കും

കുറ്റം കൂടുതല്‍ കര്‍ശനമാക്കാന്‍ പോലീസിന് തോന്നിയാല്‍ കേസ് കോടതിയിലെത്തും

ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ വാഹനം ഓടിക്കാത്ത സമയങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നതും പ്രശ്‌നം തന്നെയാണെന്ന് എത്ര പേര്‍ക്കറിയാം? കാറില്‍ ഇരുന്ന് ടെക്‌നിക്കലായി ഡ്രൈവ് ചെയ്യാത്തപ്പോള്‍ പോലും ഫോണ്‍ ഉപയോഗിക്കുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കുമെന്നതാണ് വസ്തുത. ഡ്രൈവ് ത്രൂയില്‍ പേയ്‌മെന്റ് നല്‍കാനായി നിര്‍ത്തുമ്പോള്‍ പോലും മൊബൈല്‍ ഉപയോഗിച്ചാല്‍ ആറ് പെനാല്‍റ്റി പോയിന്റുകളും, 1000 പൗണ്ട് പിഴയും ലഭിക്കും.

നിയമം അനുസരിച്ച് വാഹനത്തിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ല. ഒരു ക്യൂവിലോ, വാഹനം നിര്‍ത്തിയിരിക്കുമ്പോഴോ, ഇനി സ്വകാര്യ ഭൂമിയിലോ ആണെങ്കിലും പോലും ഫോണ്‍ ഉപയോഗിച്ച് പേയ്‌മെന്റ് നല്‍കാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൈകളുടെ സമീപത്തൊന്നും ഫോണ്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ആര്‍എസി വ്യക്തമാക്കി.

പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന റോഡുകള്‍ നിയമം മൂലം കവര്‍ ചെയ്യും. ഡ്രൈവ് ത്രൂകള്‍, പെട്രോള്‍ സ്‌റ്റേഷന്‍ ഫോര്‍കോര്‍ട്ട്, കാര്‍ പാര്‍ക്ക് എന്നിവയെല്ലാം ഇതില്‍ പെടും. ഡ്രൈവ് ത്രൂയിലും, കാര്‍ പാര്‍ക്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോണ്ടാക്ട്‌ലെസ് പേയ്‌മെന്റാണ് പത്തില്‍ ഒരാള്‍ വീതം നല്‍കുന്നതെന്നാണ് കണക്ക്. നിയമം നോക്കിയാല്‍ ഇവരെല്ലാം ചെയ്യുന്നത് കുറ്റകരവുമാണ്.

വാഹനത്തിന്റെ എഞ്ചിന്‍ ഓഫാകുന്നത് വരെ യാതൊരു കാരണവശാലും മൊബൈല്‍ ഫോണ്‍ കൈകൊണ്ട് തൊടരുതെന്നാണ് ആര്‍എസി വ്യക്തമാക്കുന്നത്. ഡിവൈസ് കൈയോടെ പിടികൂടിയാല്‍ ആറ് പെനാല്‍റ്റി പോയിന്റും, 200 പൗണ്ട് പിഴയും ഈടാക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടെസ്റ്റ് പാസായവര്‍ക്ക് സ്വാഭാവികമായും ലൈസന്‍സ് നഷ്ടപ്പെടും.

കുറ്റം കൂടുതല്‍ കര്‍ശനമാക്കാന്‍ പോലീസിന് തോന്നിയാല്‍ കേസ് കോടതിയിലെത്തും. ഇവിടെ പിഴ ആയിരം പൗണ്ടാകും. ബസും, ലോറിയുമാണ് ഓടിക്കുന്നതെങ്കില്‍ പിഴ 2500 പൗണ്ട് വരെയെത്തും. ഈ രീതിയില്‍ മുന്നിലുള്ള വാഹനത്തെ മുട്ടിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകും.




കൂടുതല്‍വാര്‍ത്തകള്‍.