CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 57 Seconds Ago
Breaking Now

അശ്ലീല സൈറ്റുകളിലെ സ്ഥിരം സന്ദര്‍ശകരാണോ? നിങ്ങളുടെ വിവരങ്ങള്‍ മോഷ്ടിച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ വലവിരിച്ച് ക്രിമിനലുകള്‍

സന്ദര്‍ശിച്ച അശ്ലീല സൈറ്റുകളുടെ വിവരങ്ങളും പേരുവിവരങ്ങളും അയച്ചാണ് ഭീഷണി

പാശ്ചാത്യ ലോകത്ത് മാത്രം കണ്ടുവന്നിരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇന്ത്യയിലും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. അതീവരഹസ്യമെന്ന് കരുതി സ്വന്തം കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും ഉപയോഗിച്ച് കടന്നുചെല്ലുന്ന വെബ്‌സൈറ്റുകള്‍ ഏതെന്ന് നിരീക്ഷിക്കാനും രേഖപ്പെടുത്താനും ആവശ്യമെങ്കില്‍ ഭീഷണിപ്പെടുത്തി പണം പിടുങ്ങാനും സൈബര്‍ ക്രിമിനലുകള്‍ കാത്തിരിക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

മുംബൈ സൈബര്‍ പോലീസിന് കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ച ശേഷം ഓണ്‍ലൈന്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവരാണ് പരാതിയുമായി എത്തിയത്. ഇവരില്‍ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. സന്ദര്‍ശിച്ചത് അശ്ലീല സൈറ്റുകളായതിനാല്‍ തട്ടിപ്പിന് ഇരയായാലും പലരും നാണക്കേട് ഭയന്ന് പരാതിപ്പെടാന്‍ മടിക്കുന്നുണ്ട്.

പെണ്‍കുട്ടിയെന്ന് പരിചയപ്പെടുത്തി ഓണ്‍ലൈനില്‍ എത്തുന്ന വ്യക്തി മറുവശത്തുള്ളവരെ സ്വാധീനിച്ച് മോശം രീതിയിലുള്ള ചിത്രങ്ങള്‍ അയപ്പിക്കുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതുമാണ് ഒരു രീതി. അശ്ലീല സൈറ്റുകളിലെ ലിങ്കുകള്‍ അയച്ച് ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇരയുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ അറിയുന്നതാണ് മറ്റൊന്ന്.

ഇത് ചിലപ്പോഴെങ്കിലും ഓണ്‍ലൈന്‍ അശ്ലീലത കടന്ന് ലൈംഗിക ചൂഷണത്തിലേക്ക് പോലും എത്തുന്നതായി പോലീസ് പറയുന്നു. സന്ദര്‍ശിച്ച അശ്ലീല സൈറ്റുകളുടെ വിവരങ്ങളും പേരുവിവരങ്ങളും അയച്ചാണ് ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഇത് പ്രസിദ്ധപ്പെടുത്തുമെന്നും സൈബര്‍ ക്രിമിനലുകള്‍ ഭീഷണിപ്പെടുത്തും. എന്നാല്‍ എങ്ങിനെയാണ് ഓണ്‍ലൈന്‍ വിവരങ്ങള്‍ ഇവര്‍ രേഖപ്പെടുത്തിയതെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.