CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Seconds Ago
Breaking Now

സീറ്റിനായി കോണ്‍ഗ്രസിന് മുന്നില്‍ ഭിക്ഷ യാചിക്കില്ല; ഒറ്റയ്ക്ക് മത്സരിക്കും ; കോണ്‍ഗ്രസുമായി ഉടക്കി മായാവതി

കോണ്‍ഗ്രസ് മാന്യമായ സീറ്റുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ബിഎസ്പി സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്നാണ് മായാവതിയുടെ ഭീഷണി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യത്തില്‍ ഏര്‍പ്പെടുന്നതിന് മാന്യമായ സീറ്റ് ലഭിക്കാന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഇരക്കാനില്ലെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മേധാവി മായാവതി. ആവശ്യമെങ്കില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായി ഒറ്റയ്ക്ക് പോരാടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മാന്യമായ സീറ്റുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ബിഎസ്പി സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്നാണ് മായാവതിയുടെ ഭീഷണി. 

പാര്‍ട്ടി സ്ഥാപകനായ കന്‍ഷി റാമിന്റെ വാര്‍ഷികത്തിലാണ് സമ്മര്‍ദം ചെലുത്തി കാര്യം നേടാമെന്നുള്ള എതിര്‍പാര്‍ട്ടികളുടെ ഗൂഢാലോചനയില്‍ വീഴില്ലെന്ന് മായാവതി പാര്‍ട്ടി അംഗങ്ങളോട് വ്യക്തമാക്കി. എന്നിരുന്നാലും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരും. സഖ്യത്തിന് ബിഎസ്പി മുന്നോട്ടുവെച്ച ഏക ഉപാധി മാന്യമായ സീറ്റുകളാണ്. സഖ്യം സാക്ഷാത്കരിക്കുന്നതിന് പകരം കോണ്‍ഗ്രസ് നേതാക്കള്‍ ബിഎസ്പി നേതൃത്വത്തിന്റെ മുഖം മോശമാക്കാനാണ് ശ്രമിക്കുന്നത്, മായാവതി ആരോപിച്ചു. 

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിഎസ്പിയെ ദുര്‍ബലപ്പെടുത്താന്‍ എതിരാളികള്‍ ശ്രമിക്കും. എന്നാല്‍ ഏറെ പൊരുതിയ ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. എതിരാളികള്‍ക്ക് അനുയോജ്യമായ മറുപടി തെരഞ്ഞെടുപ്പില്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കായി ഒരുങ്ങണമെന്നും മായാവതി നിര്‍ദ്ദേശിച്ചു. 

സഖ്യത്തിനായി മായാവതി ഒരിക്കലും യാചിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് പ്രസിഡന്റ് രാജ് ബബ്ബാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം അവരെ ബഹുമാനിക്കുന്നു, സഖ്യത്തിനായി ചര്‍ച്ച തുടരുകയാണ്, ബബ്ബാര്‍ വ്യക്തമാക്കി. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.