CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 43 Minutes 36 Seconds Ago
Breaking Now

സിക്ക 22 പേര്‍ക്ക്; ആശങ്ക ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

വാക്‌സിന്‍ ലഭ്യമല്ലാത്ത ഈ വൈറസ് ഭയം നിറയ്ക്കുകയാണ്.

ജയ്പൂരില്‍ സിക്ക വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ വ്യാപനം തടയാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധരെ അയച്ചു. നഗരത്തില്‍ ഇരുപത്തിരണ്ട് പേര്‍ക്കാണ് രോഗം പോസിറ്റീവായി കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് ബിഹാര്‍ അതീവ ജാഗ്രതയിലാണ്. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് തേടി. വൈറസിനെ ചെറുക്കാന്‍ വാക്‌സിന്‍ ലഭ്യമല്ലെന്നതാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്. 

ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ ബാധിക്കുന്ന വൈറസുകള്‍ ഇവര്‍ പിറക്കുമ്പോള്‍ ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ സമ്മാനിക്കും. ഡെങ്കു, ചിക്കുന്‍ഗുനിയ വൈറസുകളെ വഹിക്കുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ തന്നെയാണ് സിക്ക വൈറസും പരത്തുന്നത്. പകല്‍ സമയത്ത് മാത്രമാണ് ഈ കൊതുകുകള്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക. ഉഗാണ്ടയിലെ സിക്കാ കാടുകളില്‍ കണ്ടെത്തിയതിനാലാണ് വൈറസിന് ഈ പേര് നല്‍കിയത്. 

ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വികലാംഗത്വവും, ന്യൂറോളജി പ്രശ്‌നങ്ങളും സമ്മാനിക്കുന്ന വൈറസ് ഉയര്‍ന്ന ജനനനിരക്കുള്ള ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് സമ്മാനിക്കുന്നതാണ്. ഈഡിസ് ഈജിപ്തി കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. അതുകൊണ്ട് തന്നെ സിക്ക വൈറസ് പടരാനുള്ള സാധ്യതയും ഏറെയാണ്. ഇതോടൊപ്പം ഈ കൊതുകുകള്‍ ഡെങ്കു, ചിക്കുന്‍ ഗുനിയ വൈറസുകള്‍ കൂടി എത്തിക്കുന്നതോടെ നൂറുകണക്കിന് ജീവനുകള്‍ ഭീഷണിയിലാകും. ചികിത്സിക്കാന്‍ വാക്‌സിന്‍ ഇല്ലാത്തതും തലവേദനയാണ്. 

പനി, സന്ധി വേദന, തലവേദന, ശരീരവേദന, ചെങ്കണ്ണ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ശുദ്ധജലത്തിലാണ് സിക്കാ വൈറസ് പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ വളരുന്നത്. ഇഴ വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി കൊതുക് കടി കൊള്ളാതെ സൂക്ഷിക്കുകയാണ് ഏക പ്രതിരോധമാര്‍ഗ്ഗം. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.