CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 2 Seconds Ago
Breaking Now

ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിന്റെ പക ; വാച്ച്മാനും ബന്ധുവും ചേര്‍ന്ന് 42 കാരിയെ കൊലപ്പെടുത്തി ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയ പ്രതികള്‍ പിടിയില്‍

ഇരുവരും ചേര്‍ന്ന് സ്ത്രീയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഈസ്റ്റ് ഡല്‍ഹി വിവേക് വിഹാറിലെ തെരുവില്‍ 42കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് മറ്റൊരു പീഡനശ്രമം. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതോടെയാണ് സ്ത്രീയെ അടുത്ത കെട്ടിടത്തിലെ വാച്ച്മാനും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ചേര്‍ന്ന് സ്ത്രീയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്നാണ് വാച്ച്മാനായ സുശീല്‍ പിടിയിലായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തനിക്ക് സ്ത്രീയുമായി പരിചയമുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തി. താന്‍ ജോലി ചെയ്ത തൊഴില്‍ദാതാവിന്റെ വീട്ടില്‍ ഇവര്‍ ഇടയ്ക്ക് വന്നിരുന്നു. 15 വര്‍ഷമായി സുശീല്‍ ഇവിടെ ജോലി ചെയ്യുന്നു. കാനഡയിലാണ് വീട്ടുടമ താമസിക്കുന്നത്.

ചോദ്യം ചെയ്യലില്‍ സുശീല്‍ സംഭവങ്ങള്‍ വെളിപ്പെടുത്തി. താനും, ബന്ധുവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ വ്യക്തമാക്കി. ഒളിവിലുള്ള പ്രതിയെ കൂടി പിടികൂടിയ ശേഷം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ശനിയാഴ്ച രാവിലെയാണ് റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തെരുവിലെ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ വാച്ച്മാന്‍ ഇവരുടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത് പതിഞ്ഞിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.