Breaking Now

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വന്‍ പരാജയമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി

രാജസ്ഥാനിലെ ധോല്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുല്‍ വിമര്‍ശനം ഉയര്‍ത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ് ടിയും വലിയ പരാജയമായിരുന്നുവെന്നും അവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്തെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ഒന്നാണ് മേക്ക് ഇന്‍ ഇന്ത്യ. കൂടുതല്‍ തൊഴിലവസരങ്ങളും ഉത്പാദനവും വര്‍ദ്ധിപ്പിച്ച് സാമ്പത്തിക പുരോഗതിയിലേക്ക് രാജ്യത്തെ മേക്ക് ഇന്‍ ഇന്ത്യയിലൂടെ എത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് രാഹുല്‍ഗാന്ധി. പദ്ധതി ആകെ പരാജയപ്പെട്ടെന്നു രാഹുല്‍ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ധോല്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുല്‍ വിമര്‍ശനം ഉയര്‍ത്തിയത്. രാജസ്ഥാനില്‍ ദ്വിദിന പര്യടനത്തിലാണ് രാഹുലിപ്പോള്‍ .

പ്രധാനമന്ത്രി കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ തയ്യാറായിട്ടില്ല. യുപിഎ ഭരണകാലത്ത് 70000 കോടി രൂപയുടെ കര്‍ഷ കടമാണ് എഴുതി തള്ളിയതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ 20 ഓളെ വ്യവസായികള്‍ക്ക് മാേ്രേതമ പ്രധാനമന്ത്രിയെ കൊണ്ട് പ്രയോജനം ഉള്ളൂ. മോദി സര്‍ക്കാര്‍ ഇതുവരെ 3.5 ലക്ഷം കോടിയുടെ കടം എഴുതി തള്ളിയെങ്കിലും ഇതില്‍ ഒരു രൂപ പോലും കര്‍ഷകരുടേതായിരുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

രാജ്യത്ത് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി, മെഹുല്‍ ചോക്‌സി, ലളിത് മോദി, അനില്‍ അംബാനി എന്നിവരെയൊക്കെ വേണ്ടത്ര സഹായിച്ചു. അര്‍ഹിക്കുന്ന കര്‍ഷകരെ കൈവിട്ടെന്നും രാഹുല്‍ കുറ്റപ്പെടുത്തി 




കൂടുതല്‍വാര്‍ത്തകള്‍.