Breaking Now

ഈ തുറന്നുപറച്ചിലിനുള്ള നിങ്ങളുടെ ധൈര്യം അഭിനന്ദനീയം ; മീ ടൂ ക്യാമ്പെയ്‌നെ പിന്തുണച്ച് സാമന്ത

ലൈംഗീകാതിക്രമങ്ങള്‍ വിളിച്ചു പറയുന്ന മീ ടൂ ക്യാമ്പെയ്ന്‍ ശക്തമാകുകയാണ്. ഈ ക്യാമ്പെയ്‌ന് പിന്തുണ പ്രഖ്യാപിച്ച് നടി സാമന്ത രംഗത്ത്. ലൈംഗീകമായി ആക്രമിക്കപ്പെട്ടു എന്നു തുറന്നു പറയുന്ന ഓരോ പെണ്‍കുട്ടിക്കൊപ്പമാണെന്ന് താനുള്ളതെന്ന് സാമന്ത ട്വിറ്ററില്‍ കുറിച്ചു.

ക്യാമ്പെയ്‌നിന്റെ ഭാഗമായി കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് സാമന്ത പറഞ്ഞു. നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും നിങ്ങളെ പരിഹസിക്കുകയും സംശയത്തിന്റെ നിഴല്‍ നിര്‍ത്തുകയും തെളിവുകള്‍ ചോദിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ വേദനയുണ്ട്. നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്നു മാത്രം മനസിലാക്കുക, സാമന്ത ട്വീറ്റ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.