CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 43 Minutes 51 Seconds Ago
Breaking Now

മുറിയിലേക്കുള്ള ക്ഷണം നിരസിച്ചതോടെ പിറ്റേ ദിവസം സൈറ്റില്‍ പ്രതികാര ബുദ്ധിയോടെ പെരുമാറി ; വികാസ് ബാലിനെതിരെ ആരോപണവുമായി നയനി ദീക്ഷിത്

കങ്കണയ്ക്ക് പിന്നാലെ സംവിധായകന്‍ വികാസ് ബാലിനെതിരെ ലൈംഗികാരോപണവുമായി നടി നയനി ദീക്ഷിത് രംഗത്ത്. ക്വീന്‍ സിനിമയില്‍ സഹനടിയായാണ് നയനി എത്തിയത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് വികാസ് തന്നോട് പലതവണ മോശമായി പെരുമാറിയെന്നും ലൈംഗികമായി സമീപിച്ചെന്നും നയനി ദീക്ഷിത് വെളിപ്പെടുത്തി.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ടൂ സ്റ്റാര്‍ ഹോട്ടലാണ് ബാല്‍ നയനിക്ക് നല്‍കിയത്. അത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ വികാസിന്റെ മുറിയിലേക്ക് തന്നെ ക്ഷണിക്കുകയും അന്ന് രാത്രി ഒന്നിച്ചുറങ്ങാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ക്ഷണം നിരസിച്ച നയനിയോട് പിറ്റേന്ന് ഷൂട്ടിങ് സൈറ്റില്‍ വച്ച് കണ്ടപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയും ചെയ്തു. തന്നോട് വളരെ മോശമായി പെരുമാറിയ വികാസ് ബാലിനോട് കൊല്ലുമെന്ന് പറയേണ്ടി വന്നു എന്നും നയനി ദീക്ഷിത്ത് വെളിപ്പെടുത്തുന്നു.ഷൂട്ടിങ് സൈറ്റിലെ മറ്റ് പെണ്‍കുട്ടികളോടും ഇയാള്‍ ഇതേപോലെ പെരുമാറിയതായി തനിക്ക് അറിയാമെന്നും നയനി ദീക്ഷിത്ത് പറയുന്നു.

വസ്ത്രാലങ്കാര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടിയെ ഇയാള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു. വികാസ് ബാലിനെതിരെ അണിയറ പ്രവര്‍ത്തകരിലൊരാളായ പെണ്‍കുട്ടി രംഗത്ത് വന്നിരുന്നു. അതിന് ശേഷമാണ് കങ്കണ റാണാവത്തും നയനി ദീക്ഷിത്തും ലൈംഗികാരോപണവുമായി എത്തുന്നത്. പല സ്ത്രീകളും ഇയാള്‍ക്കെതിരെ ആരോപണം നടത്തിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. വികാസ് ബാല്‍ കൂടി അംഗമായ 'ഫാന്റം ഫിലിംസ്' ബാലിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ് ഫാന്റം ഫിലിംസില്‍ അംഗമായിരുന്നു. ഈ കമ്പനി അവസാനിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു നയനി ദീക്ഷിത്തിന്റെ പ്രതികരണം. വികാസ് ബാലിന്റെ അടുത്ത ചിത്രമായ സൂപ്പര്‍ 30 ല്‍ നായകന്‍ ഹൃത്വിക് റോഷന്‍ ബാലിനെ എതിര്‍ത്ത് പ്രതികരിച്ചിരുന്നു, എന്നാല്‍ തനിക്കെതിരെ നടന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് വികാസ് ബാല്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.