CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes 23 Seconds Ago
Breaking Now

എന്‍എച്ച്എസ് റിസപ്ഷനില്‍ റോബോട്ടുകള്‍ ; ഇപ്‌സ്വിച്ച് ആശുപത്രിയിലെ പരീക്ഷണം വിജയം

സ്‌കാനിംഗ്, ബ്ലഡ് ടെസ്റ്റ് റിസള്‍ട്ടുകള്‍ സബ്മിറ്റ് ചെയ്യുന്നത് പോലുള്ള പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നതിനാണ് ഇപ്‌സ്വിച്ച് ഹോസ്പിറ്റലില്‍ മൂന്നു വെര്‍ച്വല്‍ വര്‍ക്കേഴ്‌സിനെ നിയമിച്ചിരുന്നത്.

ചെലവ് ചുരുക്കുന്നതിനായി എന്‍എച്ച്എസില്‍ റോബോട്ടുകളെ റിസപ്ഷനിസ്റ്റുകളും ക്ലാര്‍ക്കുമാരുമായി നിയമിക്കുന്ന കാലം വരുന്നു. ഈസ്റ്റ് സഫോക്ക് ആന്‍ഡ് നോര്‍ത്ത് എസെക്‌സ് എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ഇപ്‌സ്വിച്ച് ഹോസ്പിറ്റലില്‍ ഇത് സംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് രാജ്യവ്യാപകമാക്കുന്നതിനുള്ള സാധ്യത ഉയരുകയാണ്. പരിശോധനാ ഫലം നല്‍കാനും വിവരങ്ങള്‍ പരിശോധിക്കാനും ഇപ്‌സ്വിച്ചിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടുകള്‍ സൂപ്പറെന്ന് വിലയിരുത്തലുണ്ടായിട്ടുണ്ട്.

സ്‌കാനിംഗ്, ബ്ലഡ് ടെസ്റ്റ് റിസള്‍ട്ടുകള്‍ സബ്മിറ്റ് ചെയ്യുന്നത് പോലുള്ള പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നതിനാണ് ഇപ്‌സ്വിച്ച് ഹോസ്പിറ്റലില്‍ മൂന്നു വെര്‍ച്വല്‍ വര്‍ക്കേഴ്‌സിനെ നിയമിച്ചിരുന്നത്. ഇതിലൂടെ മെഡിക്കല്‍ സെക്രട്ടറിമാര്‍ക്ക് പേഷ്യന്റ് കെയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. കഴിഞ്ഞ ജൂലൈ മുതല്‍ ഇവിടെ റോബോട്ടുകളെ നിയമിച്ചതിനാല്‍ 500 മണിക്കൂറില്‍ അധികം ലഭിക്കാന്‍ സാധിച്ചുവെന്നാണ് ട്രസ്റ്റിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ്  ഐസിടിയായ ഡാറെന്‍ അറ്റ് കിന്‍സ് വ്യക്തമാക്കുന്നു.

അടുത്ത ഒമ്പതു മാസത്തിലൂടെ ഇത്തരം നീക്കത്തിലൂടെ 220000 പൗണ്ട് ലാഭിക്കാനാവുമെന്നും അദ്ദേഹം പറയുന്നു. ഇതിനായുള്ള സോഫ്‌റ്റ്വെയര്‍ നിര്‍മ്മിച്ചിരിക്കുന്നത് ഓട്ടോമേഷന്‍ ടെക്‌നോളജി കമ്പനിയായ തോട്ടോണമിയാണ്. ദിവസം മുഴുവന്‍ ജിപിമാരില്‍ നിന്നും വരുന്ന ഇന്‍കമിംഗ് ഫയലുകള്‍ ഈ സോഫ്‌റ്റ്വെയര്‍ നിരീക്ഷിക്കും. തുടര്‍ന്ന് റോബോട്ടുകള്‍ ഈ വിവരങ്ങളെല്ലാം ഒരു സിംഗിള്‍ ഡോക്യുമെന്റിലേക്ക് മാറ്റുകയും ഇത് ലീഡ് കണ്‍സള്‍ട്ടന്റിന്റെ മുന്നില്‍ റിവ്യൂവായി എത്തുകയും ചെയ്യും.

ഓരോ ജിപി റഫലുകളുടെയും ആദ്യ ഘട്ടം പ്രൊസസ് ചെയ്യുന്നതിന് നേരത്തെ 20 മിനിറ്റ് വേണ്ടിവരുന്ന സ്ഥാനത്ത് ഇപ്പോള്‍ അഞ്ച് മിനിറ്റ് മാത്രമേ വരുന്നുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.