CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 47 Minutes 17 Seconds Ago
Breaking Now

മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു ; സ്ത്രീയ്‌ക്കെതിരെ കേസെടുത്തു

ചെറുകോല്‍ സ്വദേശി മണിയമ്മ എന്ന സ്ത്രീയാണ് അധിക്ഷേപം നടത്തിയത്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീയ്‌ക്കെതിരെ കേസെടുത്തു. ചെറുകോല്‍ സ്വദേശി മണിയമ്മ എന്ന സ്ത്രീയാണ് അധിക്ഷേപം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട് .

എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി അനില്‍കുമാറാണ് പരാതി നല്‍കിയത്. ആറന്മുള പോലീസ് കെസെടുത്തു. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്കിടെ ജാതിയെടുത്ത് പറഞ്ഞ് മുഖ്യമന്ത്രിയെ അപമാനിക്കുകയായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഈഴവ സമുദായത്തില്‍പ്പെട്ട മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ്ണര്‍ക്ക് ഇഷ്ടമാകുന്നില്ലെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.

'ആ ചോ ** മോന്തയടിച്ചു പറിക്കണം' എന്നിങ്ങനെ രീതിയില്‍ മുഖ്യമന്ത്രിക്കതിരെ അസഭ്യവര്‍ഷമാണ് സ്ത്രീ നടത്തുന്നത്. ഈഴവ (തിയ്യ) ജാതിക്കാരെ തെക്കന്‍ ജില്ലകളില്‍ ചോകോന്‍ എന്നും വിളിക്കാറുണ്ട്. വീഡിയോ പുറത്തുവന്നതോടെ വന്‍ വിമര്‍ശനവുമായി ഒരുവിഭാഗം രംഗത്തെത്തി. കേസെടുക്കണമെന്ന് ആവശ്യം ശക്തമായി ഉയരുകയും ചെയ്തു. ശബരിമല പ്രതിഷേധത്തില്‍ സ്പര്‍ധ വളര്‍ത്താനും ചില ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപണമുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.