CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 58 Seconds Ago
Breaking Now

പ്രീതി സിന്റയെ മുംബൈ സ്റ്റേഡിയത്തില്‍ വ്യവസായി ലൈംഗികമായി അപമാനിച്ച കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി

2014-ലാണ് നെസ് വാഡിയയ്ക്ക് എതിരെ താരം പോലീസില്‍ പരാതി സമര്‍പ്പിക്കുന്നത്.

നടി പ്രീതി സിന്റയെ ലൈംഗികമായി അപമാനിക്കുകയും, അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ വ്യവസായി നെസ് വാഡിയയ്ക്ക് എതിരായ കേസ് റദ്ദാക്കി മുംബൈ ഹൈക്കോടതി വിധി. ബിസിസിഐയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 മത്സരങ്ങള്‍ക്കിടെയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. 2014-ലാണ് നെസ് വാഡിയയ്ക്ക് എതിരെ താരം പോലീസില്‍ പരാതി സമര്‍പ്പിക്കുന്നത്. 

2014 മെയ് 30ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബും, ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരം മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ അരങ്ങേറുമ്പോള്‍ വ്യവസായി തന്നെ മോശമായി കയറിപ്പിടിക്കുകയും, മറ്റുള്ളവര്‍ നോക്കിനില്‍ക്കെ ചീത്ത വാക്കുകള്‍ ഉപയോഗിച്ചെന്നുമാണ് പ്രീതി പരാതിപ്പെട്ടത്. മത്സരം നടക്കുന്നതിന് ഇടെയാണ് നെസ് വാഡിയയില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നതെന്ന് നടി വ്യക്തമാക്കിയിരുന്നു. 

പോലീസ് നല്‍കിയ മൊഴി അനുസരിച്ച് മത്സരം നടക്കുന്നതിനിടെ തനിക്ക് അരികിലേക്ക് എത്തിയ വാഡിയ കൈയില്‍ കയറിപ്പിടിച്ചു. കാണികളും, മറ്റുള്ളവരും നോക്കിനില്‍ക്കവെ ഇയാള്‍ അസഭ്യം വിളിച്ചുപറഞ്ഞെന്നും താരം വെളിപ്പെടുത്തി. ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹഉടമകളായിരുന്നു പ്രീതിയും, വാഡിയയും. 

ഇരുവരും തമ്മില്‍ പ്രണയത്തിലുമായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം നീണ്ട ബന്ധം 2011-ല്‍ അവസാനിച്ചു. ഒരു ചലച്ചിത്ര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നെസ് വാഡിയയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രീതി വെളിപ്പെടുത്തിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.