CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 6 Seconds Ago
Breaking Now

ഇംഗ്ലീഷ് ബുള്‍ഡോഗ് പണിപറ്റിച്ചു; 22-കാരന്റെ ജനനേന്ദ്രിയവും, വൃഷണവും ഞെട്ടിക്കുന്ന അക്രമത്തില്‍ നായ കടിച്ചുപറിച്ചു; ഗുരുതരമായി പരുക്കേറ്റ യുവാവ് കോമയില്‍; അന്വേഷണത്തിന് ഇറങ്ങി ഓഫീസര്‍മാര്‍

ഇരയുടെ സ്വന്തം നായ തന്നെയാണോ അക്രമത്തിന് പിന്നിലുള്ളതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

നായകള്‍ ഏറ്റവും വിശ്വസിക്കാന്‍ കഴിയുന്ന വളര്‍ത്തു മൃഗങ്ങള്‍ തന്നെയാണ്. വളര്‍ത്തുന്നത് മനുഷ്യന്‍ ആയത് കൊണ്ടാകും, ഇടയ്‌ക്കെങ്കിലും ഇവ അക്രമാസക്തമാകും. ഈസ്റ്റ് ലോതിയനിലെ ഹാഡിംഗ്ടണ്‍ ഹൈ സ്ട്രീറ്റിലെ ഫ് ളാറ്റില്‍ വെച്ച് ഇത്തരമൊരു അതിക്രമത്തില്‍ യുവാവിന്റെ ജനനേന്ദ്രിയവും, വൃഷണവുമാണ് നായ കടിച്ചുപറിച്ചെടുത്തത്. ഗുരുതരമായി പരുക്കേറ്റ 22-കാരന്‍ കോമയിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. രക്തത്തില്‍ കുളിച്ച് ബോധംകെട്ട് കിടക്കുന്ന നിലയിലാണ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ ഇരയെ കണ്ടെത്തുന്നത്. 

യുവാവിന്റെ ജനനേന്ദ്രിയവും, വൃഷണങ്ങളും പൂര്‍ണ്ണമായി നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 22-കാരനെ എഡിന്‍ബര്‍ഗ് റോയല്‍ ഇന്‍ഫേര്‍മറിയിലാണ് എത്തിച്ചത്. ഇവിടെ ചികിത്സയിലുള്ള യുവാവ് ഇന്‍ഡ്യൂസ്ഡ് കോമയിലാണ്. സംഭവത്തിന് ഉത്തരവാദിയായ ഓള്‍ഡ് ഇംഗ്ലീഷ് ബുള്‍ഡോഗിനെ കൂട്ടിലടച്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

'യുവാവിന് നായയുടെ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഈസ്റ്റ് ലോതിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു നായയാണ് അക്രമം നടത്തിയതെന്നാണ് കരുതുന്നത്. എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തി യുവാവിനെ എഡിന്‍ബര്‍ഗ് റോയല്‍ ഇന്‍ഫേര്‍മറിയിലേക്കും, പിന്നീട് വെസ്റ്റേണ്‍ ജനറല്‍ ഹോസ്പിറ്റലിലേക്കും നീക്കി', സ്‌കോട്ട്‌ലണ്ട് പോലീസ് വക്താവ് പറഞ്ഞു. 

അക്രമത്തിന് കാരണമായ സംഭവങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിപിക്കുമെന്നും വക്താവ് അറിയിച്ചു. ഇരയുടെ സ്വന്തം നായ തന്നെയാണോ അക്രമത്തിന് പിന്നിലുള്ളതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ചരിത്രപരമായ ബുള്‍ഡോഗ് ബ്രീഡിനെ പുനര്‍സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 1970-കളില്‍ ബ്രീഡ് ചെയ്‌തെടുത്തവയാണ് ഓള്‍ഡ് ഇംഗ്ലീഷ് ബുള്‍ഡോഗുകള്‍. ഇതിന് അക്രമവാസന കുറവുമാണ്. മൃഗങ്ങളെ അക്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ഈ നായകളെ വളര്‍ത്തുന്നത് കലക്രമേണ പുതിയ നിയമങ്ങള്‍ വന്നതോടെ കുറഞ്ഞുവന്നു. യുഎസില്‍ ബ്രീഡ് ചെയ്ത ഓള്‍ഡ് ഇംഗ്ലീഷ് ബുള്‍ഡോഗിന് അക്രമവാസന കുറവെന്ന് ധരിച്ച് ഇരിക്കവെയാണ് യുവാവ് ഉള്‍പ്രേരണയ്ക്ക് വിധേയനായത്.




കൂടുതല്‍വാര്‍ത്തകള്‍.