CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 43 Minutes 9 Seconds Ago
Breaking Now

കായംകുളം കൊച്ചുണ്ണി തിയറ്ററിലേക്ക്

കായംകുളം കൊച്ചുണ്ണി ഇന്നെത്തും. മലയാള സിനിമാ ചരിത്രത്തിലാദ്യമായി 351 ല്‍ പരം തീയേറ്ററുകളില്‍ 1700 പ്രദര്‍ശനങ്ങളാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം നടത്താനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നതും ആരാധകര്‍ക്ക് ആകാംക്ഷയുയര്‍ത്തുന്നു. നിവിന്‍ ആദ്യമായാണ് മോഹന്‍ലാലിനൊപ്പം വേഷമിടുന്നത്. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.