CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 11 Seconds Ago
Breaking Now

മാതാപിതാക്കളെയും, സഹോദരിയെയും കുത്തിക്കൊന്നു; മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് നിലവിളിച്ച 19-കാരനെ പോലീസ് കുടുക്കിയത് ഇങ്ങനെ

ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ബുധനാഴ്ച പുലര്‍ച്ചെ സംഭവങ്ങള്‍.

ദില്ലി: അനുസരണയില്ലാതെ ജീവിതം നയിച്ചതിന് വീട്ടുകാരുടെ ഉപദേശം കേട്ടുമടുത്ത കൗമാരക്കാരന്‍ ഈ ശല്യം അവസാനിപ്പിക്കാന്‍ കണ്ടെത്തിയ വഴി കൊലപാതകം. സൗത്ത് ഡല്‍ഹിയിലാണ് സ്ഥിരമായി തന്നെ ഉപദേശിക്കുന്ന മാതാപിതാക്കളെയും സഹോദരിയെയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തിക്കൊന്നത്. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ബുധനാഴ്ച പുലര്‍ച്ചെ സംഭവങ്ങള്‍. 

ഒരു കത്തിയും, രണ്ട് കത്രികയും വാങ്ങിയാണ് ചൊവ്വാഴ്ച സൂരജെന്ന സെര്‍നാം വേര്‍മ്മ വീട്ടിലെത്തിയത്. വെളുപ്പിന് 3 മണിക്ക് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളെയും സഹോദരിയെയും ഇയാള്‍ പല തവണ കുത്തിയാണ് കൊന്നതെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകം കവര്‍ച്ചക്കാര്‍ നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനായി സൂരജിന്റെ ശ്രമം. പക്ഷെ തെളിവുകളും, സംഭവങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പറയുകയും ചെയ്തതോടെ മകന്‍ കുടുങ്ങി. 

അടുത്ത വീട്ടിലെ താമസക്കാര്‍ ആശുപത്രിയില്‍ നിന്നും മടങ്ങി വരുമ്പോഴാണ് സൂരജിന്റെ കരച്ചില്‍ കേട്ടത്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും കവര്‍ച്ചക്കാര്‍ തന്നെയും കുടുംബത്തെയും അക്രമിച്ചെന്നാണ് സൂരജ് വിളിച്ചുപറഞ്ഞത്. അടച്ചിട്ട വീടിന്റെ ബാല്‍ക്കണി വഴിയാണ് അയല്‍ക്കാരന്‍ ഇവിടേക്ക് കടന്നത്. എന്നാല്‍ വീട്ടിലേക്ക് ബാല്‍ക്കണിയല്ലാതെ പുറത്തുനിന്നെത്തുന്ന ആള്‍ക്ക് മറ്റ് വഴിയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. 

ഇത് പൊളിഞ്ഞതോടെ പിതാവ് അമ്മയെയും സഹോദരിയെയും കൊന്നെന്നും തന്നെ അപായപ്പെടുത്താന്‍ വന്നപ്പോള്‍ പിതാവിനെ കൊലപ്പെടുത്തിയെന്നുമായി കഥ. പിന്നീടാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. നന്നായി പഠിക്കാത്തതിന് തല്ലിയതാണ് പിതാവ് ചെയ്ത കുറ്റം. എപ്പോഴും എന്ത് ചെയ്യുകയാണെന്ന് അന്വേഷിച്ച് പുറകെ നടന്നത് അമ്മയുടെയും, അനുജന്റെ മൊബൈല്‍ പരിശോധിച്ച് വിവരങ്ങള്‍ എത്തിച്ചത് സഹോദരിയുടെയും ജീവനെടുക്കാനുള്ള കുറ്റങ്ങളായി.  

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.