CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 38 Seconds Ago
Breaking Now

മരിച്ചുപോയ ഭാര്യയുടെ സമ്പാദ്യം മുഴുവന്‍ അവര്‍ അധ്യാപികയായിരുന്ന സ്‌കൂളിന് സംഭാവന നല്‍കി ഭര്‍ത്താവ്

കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ബാദുനി, സ്‌കൂള്‍ പ്രിന്‍സിപ്പാളിന് തുക കൈമാറി.

മരിച്ചുപോയ ഭാര്യയുടെ സമ്പാദ്യം മുഴുവന്‍ അവര്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന സ്‌കൂളിന് നല്‍കി ഭര്‍ത്താവ്. 17 ലക്ഷം രൂപയാണ് വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥന്‍. വിങ് കമാന്‍ഡറായി വിരമിച്ച ജെ പി ബാദുനി ഭാര്യ വിധു പഠിപ്പിച്ചിരുന്ന സ്‌കൂളിന് സംഭാവനയായി നല്‍കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് വിധു മരിച്ചത്.

ന്യൂഡല്‍ഹി സുബ്രതോ പാര്‍ക്കിലെ എയര്‍ഫോഴ്‌സ് ഗോള്‍ഡന്‍ ജൂബിലി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപികയായിരുന്നു വിധു. 21 വര്‍ഷമാണ് ഇവര്‍ ഇവിടെ അധ്യാപികയായി ജോലി ചെയ്തത്. 1986 ലാണ് സ്‌കൂളില്‍ പ്രൈമറി അധ്യാപികയായി വിധു ജോലിക്കു കയറിയത്.

കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ബാദുനി, സ്‌കൂള്‍ പ്രിന്‍സിപ്പാളിന് തുക കൈമാറി. അര്‍ഹതയുള്ള കുട്ടികള്‍ക്ക് മികവു പുലര്‍ത്താന്‍ സംഭാവന സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാദുനി പറഞ്ഞു. സംഭാവന ലഭിച്ച തുകയില്‍നിന്ന് പത്തുലക്ഷം രൂപ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സമ്മാനങ്ങളും നല്‍കാന്‍ വിനിയോഗിക്കുമെന്ന് പ്രിന്‍സിപ്പാള്‍ പൂനം എസ് രാംപാല്‍ പറഞ്ഞു. ഇനി മുതല്‍ എല്ലാ വര്‍ഷവും അഞ്ചു മുതല്‍ പതിനൊന്നാം ക്ലാസ്സു വരെയുള്ള മിടുക്കന്മാരായ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. ബാക്കി തുക സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനു വേണ്ടി ഉപയോഗിക്കുമെന്നും പൂനം കൂട്ടിച്ചേര്‍ത്തു

 




കൂടുതല്‍വാര്‍ത്തകള്‍.