CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 15 Minutes 40 Seconds Ago
Breaking Now

അതിര്‍ത്തിയില്‍ കേന്ദ്രസര്‍ക്കാര്‍ സുരക്ഷ കൂട്ടിയെന്ന് പ്രചരിക്കുന്ന ചിത്രം വ്യാജം ; ഇസ്രയേല്‍ അമേരിക്ക ചിത്രങ്ങള്‍ ഇന്ത്യയുടേതാക്കി പ്രചരണം

വേറെ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയെന്ന പേരില്‍ പ്രചരിക്കുന്നത് .

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണം ചെറുക്കാന്‍ മോദി സര്‍ക്കാര്‍ തീര്‍ത്ത സജ്ജീകരണങ്ങളെ കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. അത്യാധുനിക വേലിക്കെട്ടിന്റെ ഈ ചിത്രം വ്യാജമാണ്. ചിത്രം പുറത്തെത്തിയതോടെ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ വേറെ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയെന്ന പേരില്‍ പ്രചരിക്കുന്നത് .

ഇന്ധന വില കൂടിക്കോട്ടെ, എന്നാലും ഞങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നാണ് ചിലര്‍ പറയുന്നത്. ജനദ്രോഹപരമായ പിരിവുകള്‍ അതിര്‍ത്തി സുരക്ഷയ്ക്ക് എന്നു വരുത്തി തീര്‍ക്കാനാണ് ഈ പോസ്റ്റുകള്‍. രാജ്യാതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റം തടയാന്‍ ഭൂമിക്കടിയിലും ജലത്തിനടിയിലും സെന്‍സര്‍ സംവിധാനമേര്‍പ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ പ്രചരണം. നാലു ചിത്രങ്ങളാണ് പ്രചരിച്ചത്. ഒരെണ്ണം ഇസ്രയേല്‍ ഈജിപ്ത് അതിര്‍ത്തിയില്‍ നിന്നുള്ളതാണ്.

മറ്റൊന്ന് 2013 ല്‍ ഫോട്ടോഗ്രാഫി പ്രൊജക്ടിനായി ചെയ്തതാണ്. നാലാമത്തെ ചിത്രം ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത ചിത്രവുമാണ്.വ്യാജ ചിത്രങ്ങളില്‍ വിശ്വസിച്ച് നിരവധി പേരാണ് കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.