CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 17 Seconds Ago
Breaking Now

സായി പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസറും വൈറല്‍

മലയാളചിത്രമായ പ്രേമത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സായി പല്ലവി ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ്. താരം അഭിനയിച്ച തെലുങ്ക് തമിഴ് ചിത്രങ്ങളൊക്കെ സൂപ്പര്‍ഹിറ്റാണെന്നത് സായിയുടെ താരമൂല്യം വര്‍ധിപ്പിക്കുന്നു. സായിയുടെ പുതിയ ചിത്രമായ പാടി പാടി ലെച്ചെ മനസ് തിയറ്ററുകളിലേക്ക് എത്താനിരിക്കെ ചിത്രത്തിന്റെ ടീസര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സൂപ്പര്‍ ഹിറ്റായി. 14 ലക്ഷത്തിന് മേലെ ആള്‍ക്കാരാണ് ഇതിനോടകം ടീസര്‍ കണ്ടിരിക്കുന്നത്.പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ശര്‍വാനന്ദാണ് ചിത്രത്തില്‍ നായകന്‍. ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും.

തെലുങ്കില്‍ ഇറങ്ങിയ സായ് പല്ലവിയുടെ ദിയ, ഫിദ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളി പ്രേക്ഷകരും സായ് പല്ലവിയുടെ തെലുങ്ക് ചിത്രം കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. പുതിയ ചിത്രമായ പാടി പാടി ലെച്ചെ മനസിനും മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് ഡീസര്‍ വിജയം സൂചിപ്പിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.