CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 11 Seconds Ago
Breaking Now

കഞ്ചാവ് ഓയില്‍ റെഡി; അടുത്ത മാസം മുതല്‍ പ്രിസ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മെഡിസിനല്‍ കനാബിസ് ഓയില്‍ ലഭ്യമാക്കും; ചരിത്ര പ്രാധാന്യമുള്ള നീക്കം കഞ്ചാവ് നിയമവിധേയമാക്കില്ലെന്ന് ഓര്‍മ്മിപ്പിച്ച് ഹോം സെക്രട്ടറി

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ ഇവ പ്രിസ്‌ക്രിപ്ഷനില്‍ ലഭ്യമാകുമെന്ന് സാജിദ് ജാവിദ്

നവംബര്‍ മലയാളികള്‍ക്ക് കേരളപ്പിറവി ദിനമാണ്. എന്നാല്‍ അങ്ങ് ബ്രിട്ടനില്‍ ഇക്കുറി അത് മറ്റൊരു സുപ്രധാന തീരുമാനത്തിന് തുടക്കം കുറിയ്ക്കുന്ന ദിവസമാകും. മെഡിസിനല്‍ ഉപയോഗത്തിനുള്ള കനാബിസ് ഓയില്‍ പ്രസ്‌ക്രിപ്ഷന്‍ അനുസരിച്ച് അടുത്ത മാസം മുതല്‍ ലഭ്യമാക്കുമെന്ന് ഹോം സെക്രട്ടറി പ്രഖ്യാപിച്ചതോടെയാണ് നവംബര്‍ 1 ബ്രിട്ടീഷ് ചരിത്രത്തില്‍ സുപ്രധാനമാകുന്നത്. നവംബര്‍ 1 മുതല്‍ കനാബിസ് അടിസ്ഥാനമാക്കിയുള്ള ഉത്പന്ങ്ങള്‍ മെഡിസിനല്‍ ആവശ്യങ്ങള്‍ക്കായി വില്‍ക്കാന്‍ യുകെ നിയമങ്ങള്‍ വഴി മാറും. ഇതോടെ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ ഇവ പ്രിസ്‌ക്രിപ്ഷനില്‍ ലഭ്യമാകുമെന്ന് സാജിദ് ജാവിദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ഉപയോഗിക്കുന്നവര്‍ക്ക് കിക്ക് നല്‍കുന്ന ടിഎച്ച്‌സി ഉള്‍പ്പെട്ട ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും രോഗികളെ വിലക്കിയിരുന്ന നയത്തില്‍ നിന്നുമുള്ള നാടകീയമായ മാറ്റമാണ് ഹോം സെക്രട്ടറി പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും പ്രിസ്‌ക്രൈബ് ചെയ്ത കനാബിസ് ഓയില്‍ ഉപയോഗിക്കാന്‍ എപ്പിലെപ്‌സി ബാധിച്ച ബില്ലി കാള്‍ഡ്‌വെല്‍ എന്ന ആണ്‍കുട്ടി നേരിട്ട പ്രയാസങ്ങളാണ് ഈ പ്രശ്‌നത്തെ ജനശ്രദ്ധയിലേക്ക് എത്തിച്ചത്. ഈ കുട്ടിയുടെ അമ്മ നടത്തിയ വ്യാപകമായ പ്രചരണങ്ങള്‍ക്കൊടുവിലാണ് 20 ദിവസത്തെ എമര്‍ജന്‍സി ലൈസന്‍സ് ഹോം സെക്രട്ടറി അനുവദിച്ചത്. 

മെസിഡിനല്‍ ഉപയോഗത്തിന് മാത്രമാണ് പുതിയ നയം അനുവാദം നല്‍കുന്നതെന്നും കഞ്ചാവ് നിയമവിധേയമാക്കാനുള്ള ആദ്യ ചുവടുവെയ്പ്പല്ലെന്നും ഹോം സെക്രട്ടറി ആവര്‍ത്തിച്ച് വ്യക്തമാക്കി. കനാബിസ് ഉത്പന്നങ്ങള്‍ മെഡിസിനല്‍ പ്രിസ്‌ക്രിപ്ഷനില്‍ ലഭ്യമാക്കാന്‍ 2001-ലെ മിസ്‌യൂസ് ഓഫ് ഡ്രഗ്‌സ് റെഗുലേഷന്‍ പുനഃപരിശോധിക്കുമെന്ന് ജൂണ്‍ 19-നാണ് ജാവിദ് പ്രഖ്യാപനം നടത്തിയത്. രണ്ട് ഘട്ടമായാണ് ഇത് പഠനം നടന്നത്. ഇതിന്റെ ഭാഗമായി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ പ്രൊഫ. ഡെയിം സാലി ഡേവിസ് മെഡിസിനല്‍ കനാബിസിന്റെ ഗുണങ്ങളെക്കുറിച്ച് തെളിവ് നല്‍കി. രണ്ടാം ഘട്ടത്തില്‍ കഞ്ചാവില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മരുന്നുകളെ നിയമത്തിന്റെ രണ്ടാം ഷെഡ്യൂളിലേക്ക് മാറ്റുകയും ചെയ്തു. 

ഇതോടെ പ്രിസ്‌ക്രിപ്ഷന്‍ കൈയിലുണ്ടെങ്കില്‍ കെറ്റാമിന്‍ പോലെ കൈയില്‍ സൂക്ഷിക്കാന്‍ അനുവാദം നല്‍കും. ടിഎച്ച്‌സി ഇല്ലാത്ത കനാബിഡിയോള്‍ ഓയില്‍ ഇപ്പോള്‍ തന്നെ നിയമപരമായി ഹൈസ്ട്രീറ്റില്‍ നിന്നും വാങ്ങാം. 




കൂടുതല്‍വാര്‍ത്തകള്‍.