CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 33 Seconds Ago
Breaking Now

ബ്രക്‌സിറ്റ് കരാര്‍ ഇല്ലെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? സര്‍വ്വത്ര കുഴപ്പമെന്ന് മുന്നറിയിപ്പ്; ഭക്ഷണം വാങ്ങാന്‍ പോലും അധിക പണച്ചെലവ്; യാത്രാതടസ്സം, മരുന്ന് സപ്ലൈ കുറയും, കണ്‍സ്യൂമര്‍ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കും; ഇയു കൈവിട്ടാല്‍ ബ്രിട്ടന്‍ ഞെട്ടും

അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതോടെ ഭക്ഷ്യവിതരണം കുഴപ്പത്തിലാകുമെന്ന് ചിന്തിക്കുന്നവര്‍ 60 ശതമാനമാണ്.

കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിച്ച് പോന്നാല്‍ ബ്രിട്ടനിലെ കുടുംബങ്ങളുടെ അവസ്ഥ ഞെട്ടിക്കുന്നതാകുമെന്ന് മുന്നറിയിപ്പ്. കാര്യതടസ്സങ്ങളും, വില വര്‍ദ്ധനവും ചേര്‍ന്ന് യുകെയിലെ കുടുംബങ്ങള്‍ നേരിട്ട് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? മുന്നറിയിപ്പ് നല്‍കുന്നത്. ഉയര്‍ന്ന എനര്‍ജി ബില്‍, ഭക്ഷ്യവില, യാത്രാചെലവ് എന്നിവയെക്കുറിച്ചെല്ലാം ജനം ആശങ്കപ്പെട്ട് തുടങ്ങിയെന്നും സംഘടന വ്യക്തമാക്കി. ഇതോടൊപ്പം മരുന്നുകളുടെ ലഭ്യത കുറയുകയും, ഉപഭോക്തൃ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാനും കരാര്‍ ഇല്ലാത്ത സാഹചര്യം വഴിയൊരുക്കും. 

നേരത്തെ ബ്രക്‌സിറ്റിന്റെ പേരില്‍ ആവേശം കൊണ്ട ജനസമൂഹത്തിന്റെ എണ്ണം കുറഞ്ഞിരിക്കുന്നതായും വിച്ച് പറയുന്നു. 60 ശതമാനം ജനങ്ങള്‍ക്കും ഇപ്പോള്‍ ബ്രക്‌സിറ്റ് ഒരു ആശങ്കയാണ്. 2016 സെപ്റ്റംബറില്‍ 39 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു ഈ ഭയം. സര്‍ക്കാര്‍ പേപ്പറുകള്‍, സര്‍വ്വെകള്‍, ഓണ്‍ലൈന്‍ ഫോറങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് വിച്ച് ഈ വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇതിന് പുറമെ അഞ്ചില്‍ രണ്ട് പേര്‍ക്കും ബ്രക്‌സിറ്റ് കരാറില്ലാതെ പോകുന്ന സാഹചര്യത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും സര്‍വ്വെ വ്യക്തമാക്കി. സര്‍വ്വെയില്‍ പങ്കെടുത്ത കാല്‍ശതമാനം പേരും ഭക്ഷ്യവില ഉയരുമെന്ന ആശങ്ക രേഖപ്പെടുത്തി. കൂടാതെ അതിര്‍ത്തിയില്‍ യാത്രക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടുമെന്നും അവര്‍ ആശങ്കപ്പെടുന്നു. 

അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതോടെ ഭക്ഷ്യവിതരണം കുഴപ്പത്തിലാകുമെന്ന് ചിന്തിക്കുന്നവര്‍ 60 ശതമാനമാണ്. ഉയര്‍ന്ന എനര്‍ജി ചെലവ് വരുമെന്ന് 60 ശതമാനവും, വിമാനയാത്രയില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ വരുമെന്ന് 57 ശതമാനം പേരും ചിന്തിക്കുന്നു. ഓണ്‍ലൈനില്‍ ഇയു ആസ്ഥാനമായുള്ള ബിസിനസ്സുകളില്‍ നിന്നും മോശം സാധനങ്ങള്‍ വാങ്ങിയാല്‍ പരാതിപ്പെടാന്‍ സാധിക്കാത്ത അവസ്ഥ വരുമെന്നും ആളുകള്‍ ഭയക്കുന്നു. ബിസിനസ്സുകള്‍ക്ക് പുറമെ സാധാരണ ജനത്തെയും ബ്രക്‌സിറ്റ് ബാധിക്കുമെന്ന ആശങ്കയാണ് ഇതോടെ വ്യാപകമാകുന്നത്. 

അപകടം ക്ഷണിച്ച് വരുത്തുന്നതിന് പകരം യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും വിച്ച് ആവശ്യപ്പെട്ടു. ജനങ്ങളുടെ അവകാശങ്ങള്‍ ഒറ്റയടിക്ക് കവരുന്നത് ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.