CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 20 Seconds Ago
Breaking Now

എന്‍എച്ച്എസ് സര്‍ചാര്‍ജ് വര്‍ഷം തോറും 400 പൗണ്ടായി ഉയര്‍ത്തി ഉത്തരവിറങ്ങി

യൂറോപ്യന്‍ യൂണിയന് പുറത്തു നിന്ന് വരുന്നവരും ആറു മാസമോ അതില്‍ കൂടുതലോ യുകെയില്‍ കഴിയുന്നവരുമായ കുടിയേറ്റക്കാരില്‍ നിന്നാണ് ഹെല്‍ത്ത് സര്‍ചാര്‍ജ് ഈടാക്കുന്നത്.

യുകെയിലെത്തിയ കുടിയേറ്റക്കാര്‍ക്ക് ഇനി പി ആര്‍ ലഭിക്കും വരെ എന്‍എച്ച് എസ് സേവനം പ്രയോജനപ്പെടുത്തണമെങ്കില്‍ വര്‍ഷം തോറും 400 പൗണ്ട് സര്‍ചാര്‍ജ് നല്‍കണമെന്ന ഉത്തരവ് പുറത്തിറങ്ങി. നേരത്തെ 200 പൗണ്ടായിരുന്നു. യുകെയില്‍ കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനം. ഹെല്‍ത്ത് സര്‍വീസിന് അധികമായി 220 മില്യണ്‍ പൗണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ചാര്‍ജ് വര്‍ദ്ധന.

യുകെയിലേക്ക് കുടിയേറ്റുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് ഹെല്‍ത്ത് സര്‍വീസ് പ്രയോജനപ്പെടുത്താനാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ ന്യായീകരിക്കുന്നു. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്ന് വരുന്നവരും ആറു മാസമോ അതില്‍ കൂടുതലോ യുകെയില്‍ കഴിയുന്നവരുമായ കുടിയേറ്റക്കാരില്‍ നിന്നാണ് ഹെല്‍ത്ത് സര്‍ചാര്‍ജ് ഈടാക്കുന്നത്. ഇതു പ്രകാരം വിദ്യാര്‍ത്ഥികള്‍ക്കും സ്‌പെഷ്യല്‍ മൊബിലിറ്റി സ്‌കീമുകളിലും ഇവിടെയെത്തുന്ന 18 നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കും ഇതില്‍ ഇളവുണ്ട്. ഇതു പ്രകാരം ഇവര്‍ 300 പൗണ്ട് നല്‍കിയാല്‍ മതി. നേരത്തെ ഈ വിഭാഗത്തിലുള്ളവര്‍ 150 പൗണ്ടാണ് നല്‍കിയിരുന്നത്.

ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ കുടിയേറ്റക്കാരും സര്‍ചാര്‍ജ് നല്‍കേണ്ടി വന്നേക്കും. എന്നാല്‍ ഇതെല്ലാം ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ നടക്കൂ. 

കുടിയേറ്റക്കാര്‍ എന്‍എച്ച്എസിനെ പ്രയോജനപ്പെടുത്തുന്നതിന് സ്വാഗതം ചെയ്യുന്നുവെങ്കിലും ഇതിനായി അവര്‍ നീതിപൂര്‍വമായ തോതില്‍ സംഭാവന നല്‍കണമെന്നും കരോലിന വിശദീകരിക്കുന്നു. 2015 ലായിരുന്നു ഇത്തരം സര്‍ചാര്‍ജ് ഗവണ്‍മെന്റ് ആദ്യമായി നടപ്പിലാക്കിയിരുന്നത്. കുടിയേറ്റക്കാരെ ചികിത്സിക്കുന്നതിനായി ഓരോ വ്യക്തിയ്ക്കുമെന്ന തോതില്‍ എന്‍എച്ച്എസിന് വര്‍ഷത്തില്‍ 470 പൗണ്ട് ചെലവാകുന്നനുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.