CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 3 Minutes 27 Seconds Ago
Breaking Now

റിലയന്‍സ് കോണ്‍ഗ്രസിനെ തിരിഞ്ഞ് കുത്തുമോ? യുപിഎ ഭരണകാലത്ത് അനില്‍ അംബാനിക്ക് സമ്മാനിച്ച പദ്ധതികളുടെ കണക്കെടുക്കുന്നു; നല്‍കിയത് 1 ലക്ഷം കോടിയുടെ പ്രൊജക്ടുകള്‍

സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് നേടിയ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ എടുത്ത സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നു

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്ത് അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് സമ്മാനിച്ച പദ്ധതികളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നു. റാഫേല്‍ കരാറില്‍ ബിജെപി അനില്‍ അംബാനിയെ പിന്തുണച്ചെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാഥമിക കണക്കെടുപ്പ് പ്രകാരം 100,000 കോടിയുടെ പദ്ധതികളാണ് ഏഴ് വര്‍ഷത്തെ യുപിഎ ഭരണകാലത്ത് അനില്‍ അംബാനിക്ക് നല്‍കിയത്.

പവര്‍, ടെലികോം, റോഡ് ഗതാഗതം, ഹൈവേ തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നുമുള്ള വിവരങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടി നല്‍കാനായി ശേഖരിക്കുന്നത്. ഇതിന് പുറമെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍ ഡെലവപ്‌മെന്റ് അതോറിറ്റി, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും കണക്കെടുക്കുന്നുണ്ട്.

സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് നേടിയ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ എടുത്ത സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നു. ഗ്രൂപ്പിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് റെഗുലേറ്ററി അനുമതി നല്‍കിയത് റെക്കോര്‍ഡ് വേഗത്തിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 16500 കോടിയിലേറെ മൂല്യമുള്ള 12 പദ്ധതികളുടെ സഹായത്തോടെയാണ് 2011-ല്‍ വൈദ്യുതി വിതരണ കമ്പനിയായിരുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായി മാറിയത്.

അനില്‍ അംബാനിയെ വഴിവിട്ട് സഹായിച്ചെന്ന് കോണ്‍ഗ്രസ് ആരോപിക്കവെയാണ് യുപിഎ ഭരണകാലത്തെ നടപടികള്‍ ഉപയോഗിച്ച് ബിജെപി തിരിച്ചടിക്കാന്‍ ഒരുങ്ങുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.