CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 10 Minutes 37 Seconds Ago
Breaking Now

ഈ ജീവിതത്തിന് അള്ളായെ ശപിക്കും; ലോകത്തിലെ ഏറ്റവും പ്രായമേറിയ മനുഷ്യജീവിക്ക് പ്രായം 129; ഓര്‍മ്മകളും ദുരന്തങ്ങളും ശാപമാണ്

യാതൊരു സന്തോഷവും നല്‍കാതെ ദീര്‍ഘമായ ആയുസ്സ് നല്‍കിയ അള്ളാവിനെ ശപിക്കാതെ മാര്‍ഗ്ഗമില്ലെന്നാണ് കോകു പറയുന്നത്

കൂടുതല്‍ ആയുസ്സ് നല്‍കിയതിന് ലോകത്തിലെ ഏറ്റവും പ്രായമേറിയ വൃദ്ധ അള്ളായെ ശപിക്കുന്നു. രണ്ട് മഹാലോക യുദ്ധങ്ങളും, ബോള്‍ഷെവിക് വിപ്ലവത്തിന് ശേഷമുള്ള റഷ്യന്‍ ആഭ്യന്തര യുദ്ധവും, രണ്ട് ചെചെന്‍ യുദ്ധങ്ങളും കണ്ണുകൊണ്ട് കണ്ട ശേഷം 129 വയസ്സ് എത്തിയതോടെയാണ് കോകു ഈസ്താബുലോവ ദീര്‍ഘായുസ്സിനെ ശപിക്കുന്നത്. ഇവരുടെ റഷ്യന്‍ പാസ്‌പോര്‍ട്ട് പ്രകാരം 1889 ജൂണ്‍ ഒന്നാണ് ജനനതീയതി.

എന്നാല്‍ യുദ്ധങ്ങള്‍ മൂലം കോകുവിന്റെ സ്വദേശങ്ങള്‍ വെട്ടിപ്പിളര്‍ക്കപ്പെട്ടിരുന്നു. ഇതില്‍ സുപ്രധാന രേഖകളെല്ലാം നശിച്ച് പോയിട്ടുണ്ട്.  അതുകൊണ്ട് തന്നെ ഇവരുടെ കൃത്യമായ പ്രായം തെളിയിക്കാന്‍ മാര്‍ഗ്ഗങ്ങളില്ലെന്ന് അധികൃതര്‍ പറയുന്നു. യാതൊരു സന്തോഷവും നല്‍കാതെ ദീര്‍ഘമായ ആയുസ്സ് നല്‍കിയ അള്ളാവിനെ ശപിക്കാതെ മാര്‍ഗ്ഗമില്ലെന്നാണ് കോകു പറയുന്നത്.

'ഇത് ദൈവത്തിന്റെ നിയോഗമാണ്. എന്തിനാണ് അള്ളാ ഈ സുദീര്‍ഘമായ ജീവിതം നല്‍കിയത്. വളരെ കുറച്ച് സന്തോഷമാണ് അറിഞ്ഞത്. അള്ളാ അദ്ദേഹത്തിന്റെ കൈകളില്‍ എന്നെ ചേര്‍ത്തു പിടിച്ചില്ലെങ്കില്‍ മരണം എത്രയോ നേരത്തെ തേടിയെത്തുമായിരുന്നു. ഓര്‍മ്മയുള്ളവരെല്ലാം ഏറെ കാലം മുന്‍പ് മരിച്ച് വിടവാങ്ങിയപ്പോള്‍ ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. മരിക്കാന്‍ ഭയവും കൂടി വരുന്നു', കോകു വ്യക്തമാക്കുന്നു.

സ്വദേശമായ ചെചെനിലെ ജനങ്ങളെ സ്റ്റാലിന്‍ ഖസാക്കിസ്ഥാനിലേക്ക് അയച്ചതും, കാലികളെ നിറച്ചത് പോലുള്ള ട്രെയിനുകളില്‍ മരിച്ചുവീണവരെ പട്ടികള്‍ക്ക് തിന്നാന്‍ എറിഞ്ഞ് കൊടുത്തതുമായ കാഴ്ചകള്‍ ഇപ്പോഴും തന്നെ വേദനിപ്പിക്കുകയാണെന്ന് കോകു പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.